മുംബൈ : യെസ് ബാങ്കിനെ തകര്‍ത്തത് അനില്‍ അമ്പാനിയും കൂട്ടരും. ലോണെടുത്ത കോടികള്‍ തിരിച്ചടയ്ക്കാതെ മുങ്ങി നടന്നു. വ്യവസായി അനില്‍ അംബാനിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കള്ളപ്പണ ഇടപാടുക്കേസില്‍ യെസ് ബാങ്കിന്റെ പ്രമോട്ടറായിരുന്ന റാണാ കപൂര്‍ അറസ്റ്റിലായിരുന്നു. റാണയുടെ മകളെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.
മുംബൈയിലെ ഇ.ഡി ആസ്ഥാനത്ത് രാവിലെ ഒന്‍പതരയ്ക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അംബാനിയുടെ നേതൃത്വത്തിലുള്ള ഒന്‍പത് കമ്പനികള്‍ യെസ് ബാങ്കില്‍നിന്ന് വായ്പയെടുത്ത പന്ത്രണ്ടായിരത്തി എണ്ണൂറ് (12,800) കോടി രൂപയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. യെസ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ കിട്ടാക്കടമുള്ളത് അംബാനിയുടെ കമ്പനികളില്‍നിന്നാണ്. ഇതില്‍ പല വായ്പകളും റാണാ കപൂര്‍ അനധികൃതമായി അനുവദിച്ചതും ഇതിന് പ്രത്യുപകാരമായി റാണയുടെ ബിനാമിയുടെ പേരില്‍ അക്കൗണ്ടുകളിലേക്ക് കോടികള്‍ എത്തിയിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്.