വൈഗയുടെ മരണം ; പിതാവ് സനു മോഹന്‍ തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രത്തിലെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കളമശേരി മുട്ടാര്‍ പുഴയില്‍ പതിമൂന്നുവയസുകാരി വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. വാളയാർ ചെക്ക് പോസ്റ്റുവഴി കടന്നു കളഞ്ഞ സനു മോഹൻ തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയുന്നതായാണ് വിവരം.

കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത സനു മോഹന്റെ സുഹൃത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചത്. കേരളത്തിൽ നിന്ന് കടന്ന സനു മോഹൻ തമിഴ്‌നാട്ടിലുണ്ടെന്നാണ് സുഹൃത്ത് വ്യക്തമാക്കിയിരിക്കുന്നത്. ചെന്നൈ സ്വദേശിയാണ് സുഹൃത്ത് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മുട്ടാർ പുഴയിൽ പതിമൂന്നു വയസുകാരി വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞു. പിതാവ് സനുവിനെ ഇനിയും കണ്ടെത്തിയിട്ടില്ല. കുട്ടിയെ അപായപ്പെടുത്തിയ ശേഷം സനു വാളയാർ ചെക്ക് പോസ്റ്റ് വഴി കടന്നു കളഞ്ഞതാകാമെന്നാണ് പോലീസ് പറയുന്നത്. സനു പൂനെയിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ മാർവാടി സംഘം നോട്ടമിട്ടിരുന്നതായും പോലീസ് കരുതുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...