വൈ.എം.സി.എ ലഹരി വിരുദ്ധ ക്യാമ്പസ് പ്രചരണ പദ്ധതിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വൈ.എം.സി.എ സബ് റീജണിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പസ് പ്രചരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെമിനാറുകൾ, ബോധവൽക്കരണ നോട്ടീസുകൾ, കായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. കലാലയങ്ങളിൽ പോസ്റ്ററുകൾ പതിക്കുകയും കുട്ടികൾക്ക് ബുക്കിൽ ഒട്ടിക്കുന്നതിനായി ലഹരി വിരുദ്ധ സന്ദേശ സ്റ്റിക്കറുകൾ നൽകുകയും ചെയ്യുന്നതാണ്. പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചു വരുന്ന ലഹരിയുടെ ആസക്തിയും ഉപയോഗവും തലമുറയെ നാശത്തിലേക്ക് എത്തിക്കുകയും അക്രമവാസന കൂടുകയും ചെയ്യുന്നു. ഇതിനെതിരെ പ്രതികരിക്കേണ്ട ഉത്തരവാദിത്വം സന്നദ്ധ സംഘടനകൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സബ്-റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ, മുൻ ജില്ലാ പഞ്ചായത്തംഗം സജി അലക്സ്, മുൻ സബ് – റീജണൽ ചെയർമാൻമാരായ വർഗീസ് ടി.മങ്ങാട്, ജൂബിൻ ജോൺ, ജോ ഇലഞ്ഞിമൂട്ടിൽ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ അഡ്വ. നിതിൻ വർക്കി എബ്രഹാം, പ്രോഗ്രാം കൺവീനർ സജി മാമ്പ്രക്കുഴി, കുര്യൻ ചെറിയാൻ, ജോയ് ആറ്റുമാലി, ജോസ് പി. മാത്യു എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ സന്ദേശ പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...