വൈ എം സി എ പ്രാർഥനാ വാരം ശതോത്തര സുവർണ്ണ ജൂബിലിയ്ക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഖില ലോക വൈ എം സി എ പ്രാർഥനാവാരത്തിൻ്റെ ശതോത്തര സുവർണ്ണ ജൂബിലിക്ക് പത്തനംതിട്ട സബ് റീജണൽ തലത്തിൽ തുടക്കമായി. വേദന അനുഭവിക്കുന്നവരുടെ ശബ്ദമായി മാറാൻ വൈ എം സി എ പ്രസ്ഥാനത്തിന് പ്രാർത്ഥനാവാരത്തിൻ്റെ 150 വർഷം പൂർത്തിയാ കുന്ന വേളയിൽ കഴിയണമെന്നു ക്നാനായ അതി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പ്രാർഥനാ ജീവിതത്തിലൂടെ മുന്നേറുവാനും സമാധാനത്തിൻ്റെയും ഐക്യ ത്തിൻ്റെയും സന്ദേശ വാഹകരായി മാറണമെന്നും ശതോത്തര സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തു കൊണ്ട് മെത്രാപ്പോലീത്ത പറഞ്ഞു.

മണ്ണാറകുളഞ്ഞിയിലെ ബെദ്സ്ഥ മാർത്തോമ സെൻ്ററിൽ മുൻ ദേശിയ പ്രസിഡൻറ് ലെബി ഫിലിപ്പ് മാത്യു വിൻറെ അദ്ധ്യക്ഷതയിൽ മാർത്തോമ്മാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി റവ തോമസ് കോശി പനച്ചമൂട്ടിൽ ജൂബിലി സന്ദേശം നൽകി. ഫാ ഷൈജു കുര്യൻ, ഡോ പി എസ് മാത്യൂ, ടീ എസ് തോമസ്, മാത്യൂ എബ്രഹാം, എബ്രഹാം സാമുവേൽ, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് സംസ്ഥാന റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഫെബിൻ ജോർജ് തോമസിനെ കുരിയാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത പൊന്നാട അണിയിച്ച് ആദരിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രാർഥനാവാരത്തിൻ്റെ സബ് റീജണൽ സമാപനം ശതോത്തര സുവർണ്ണ ജൂബിലി സംഗമത്തോടെ 16 നൂ ഞായറാഴ്ച വൈകിട്ട് 5.30 ന് പത്തനംതിട്ടയിൽ സമാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...