ലഹരിവിമുക്ത കേരളം ; ജില്ലാതല പരിപാടിയിൽ യോദ്ധാവുമായി ജില്ലാ പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളെ ചേർത്ത് നടത്തുന്ന ‘ലഹരിവിമുക്ത കേരളം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തിൽ യോദ്ധാവ് പദ്ധതിയെപ്പറ്റി വിശദീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി. ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം രാവിലെ 9 മണിക്ക് പത്തനംതിട്ട ഗവണ്മെന്റ് ബോയ്സ് എച്ച് എസ്സ് എസ്സിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കുന്നത് തൽസമയം പ്രദർശിപ്പിക്കുന്നുണ്ട്. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. രാവിലെ എട്ടിന് കോളേജ് ജംഗ്ഷനിൽ നിന്നും ഗാന്ധി സ്‌ക്വയർ വഴി ഗവണ്മെന്റ് ബോയ്സ് എച്ച് എസ്സ് എസ്സിലേക്ക് എസ് പി സി വിദ്യാർഥികളും ഉൾപ്പെട്ട ലഹരിവിമുക്ത സന്ദേശയാത്ര സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.

ലഹരിമരുന്നുകൾക്കെതിരായ ബോധവൽക്കരണം ലക്ഷ്യമാക്കി സെപ്റ്റംബർ 13 മുതൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിവരുന്ന യോദ്ധാവ് പരിപാടിയെപ്പറ്റി ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് വിശദീകരിക്കും. നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരൻ പങ്കെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...