അടിയന്തിര തീരുമാനങ്ങൾ നടപ്പാക്കേണ്ട കോന്നി താലൂക്ക് വികസനസമിതി യോഗം പ്രഹസനമായി മാറുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്കിലെ അടിയന്തിര തീരുമാനങ്ങൾ നടപ്പാക്കേണ്ട കോന്നി താലൂക്ക് വികസനസമിതി യോഗം പ്രഹസനമായി മാറുന്നു. ഉദ്യോഗസ്ഥരുടെ അസാന്നിധ്യമാണ് യോഗത്തെ സാരമായി ബാധിക്കുന്നത് കഴിഞ്ഞ ദിവസം ചേർന്ന കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ ബന്ധപ്പെട്ട അംഗങ്ങൾ എത്തിയപ്പോൾ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല. ഇതിനാൽ തന്നെ പല വിഷങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്കും മറുപടിയില്ലാതെ വന്നു.

കോന്നി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ പഞ്ചായത്തിന്റെ ഡി ആർ കെട്ടിനോട് ചേർന്ന് സ്വകാര്യ വ്യക്തി മതിൽ കെട്ടി അടച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ നടപടിയായിട്ടില്ലെന്ന് ബന്ധപ്പെട്ടവർ സഭയെ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച് വിശദീകരണം നൽകുവാൻ കോന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അടക്കം യോഗത്തിൽ ഇല്ലായിരുന്നു. കോന്നി അതിരുങ്കലിൽ ടിപ്പർ ലോറികളുടെ അമിത വേഗതയിലുള്ള സഞ്ചാരം വർദ്ധിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസവും ഇവിടെ യാത്രക്കാർ തമ്മിൽ വലിയ തർക്കം നിലനിന്നിരുന്നു എന്നും കലഞ്ഞൂർ ഗ്രമ പഞ്ചായത്ത് പ്രസിഡണ്ട് ടി വി പുഷ്പവല്ലി പറഞ്ഞു.

കോന്നി ചിറ്റൂർ കടവ് പാലത്തിന്റെ നിർമ്മാണം മുടങ്ങി കിടക്കുന്ന സാഹചര്യമാണെന്നും പുനലൂർ – മൂവാറ്റുപുഴ പാതയെയും കോന്നി അട്ടച്ചാക്കൽ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം നിർമ്മാണം പൂർത്തീകരിച്ചാൽ വലിയ ഗതാഗത കുരുക്ക് ഒഴിവാക്കാൻ സാധിക്കുമെന്നും എബ്രഹാം ചെങ്ങറ പറഞ്ഞു. വെട്ടൂർ – ഇലക്കുളം – കാഞ്ഞിരപ്പാറ റോഡിൽ കുഴികൾ രൂപപ്പെട്ടത് യാത്രക്കാരെ അപകടത്തിലാക്കുന്നുണ്ടെന്നും ഇതിനാൽ ഇവിടുത്തെ കുഴികൾ അടക്കണമെന്നും മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടുന്നത് വർദ്ധിക്കുന്നുണ്ടെന്നും ഇതിന് അടിയന്തിര പരിഹാരം കാണണമെന്നും മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീല കുമാരി ചാങ്ങയിൽ ആവശ്യപ്പെട്ടു.

കോന്നിയിൽ വർധിച്ച് വരുന്ന തെരുവ് നായ ശല്യത്തിന് അടിയന്തിര പരിഹാരം കാണുവാൻ അധികൃതർ തയ്യാറാകണമെന്നും കോന്നിയിലെ മാലിന്യ പ്രശ്‍നം തെരുവ്‌നായകൾ വർധിക്കുന്നതിന് കാരണമാകുന്നു വെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. കൂടാതെ കലഞ്ഞൂർ – അടൂർ റോഡിൽ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കുവാൻ നടപടി സ്വീകരിക്കണം എന്ന ആവശ്യത്തിൽ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് പരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു. കൂടാതെ വിദ്യാർത്ഥികളിൽ അടക്കം ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ഇതിന് തടയിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പോലീസ് വകുപ്പ് വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും പോലീസ് അധികൃതർ മറുപടി നൽകി .

കോന്നി നഗരത്തിൽ പുനലൂർ – മൂവാറ്റുപുഴ പാത നിർമ്മാണത്തിന് തടസമായി നിന്ന കട അധികൃതർ പൊളിച്ച് നീക്കിയതായി കെ എസ് റ്റി പി അധികൃതർ പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ ആർ ഡെപ്യൂട്ടി കളക്ടർ ജേക്കബ് ജോർജ്ജ്, കോന്നി താലൂക്ക് തഹൽസീദാർ കുഞ്ഞച്ചൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...