Tuesday, May 13, 2025 10:07 am

കൊച്ചിയില്‍ യോഗ ദിനാഘോഷ പരിപാടികള്‍ കേന്ദ്രമന്ത്രി ജനറല്‍ വി കെ സിങ് ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

എറണാകുളം : അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പാത വികസന അതോറിറ്റി സംഘടിപ്പിക്കുന്ന യോഗ ദിനാഘോഷ പരിപാടികള്‍ ജൂണ്‍ 21ചൊവ്വാഴ്ച രാവിലെ 5.30 മുതല്‍ ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കും. രാവിലെ 6 ന് കേന്ദ്ര ഗതാഗത, ദേശീയ പാത, വ്യോമയാന വകുപ്പ് മന്ത്രി ജനറല്‍ (ഡോ). വി കെ സിങ് ഉദ്ഘാടനം നിര്‍വഹിക്കും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ 75 നഗരങ്ങളിലാണ് യോഗാദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയുമാണ് വേദികള്‍. ദിനാഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 6.40 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും.

യോഗ മാനവസമൂഹത്തിന് (Yoga for Humanity) എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ സന്ദേശം. കോവിഡ് കാലത്ത് മനുഷ്യര്‍ നേരിട്ട ആരോഗ്യവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ക്ക് യോഗ നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് ഈ സന്ദേശം തിരഞ്ഞെടുത്തത്. കോവിഡാനന്തര കാലത്തെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെ സഹാനുഭൂതിയിലൂടെയും അനുകമ്പയോടെയും ചേര്‍ത്തു നിര്‍ത്താന്‍ യോഗയ്ക്ക് സാധിക്കണമെന്ന സന്ദേശവും ആ ആശയം പങ്കുവയ്ക്കുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നടക്കുന്ന യോഗ പ്രദര്‍ശനത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പങ്കെടുക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ് നേതൃത്വം

0
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റതിനു പിന്നാലെ കോൺഗ്രസിൽ...

9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
മലപ്പുറം : കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ പോലീസ് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്...

കെപിസിസിയുടെ പുതിയ ടീമില്‍ ആർക്കും അതൃപ്തിയില്ലെന്ന് പ്രസിഡണ്ട് സണ്ണി ജോസഫ്

0
ദില്ലി : കെപിസിസിയുടെ പുതിയ ടീമില്‍ ആർക്കും അതൃപ്തിയില്ലെന്ന് പ്രസിഡണ്ട് സണ്ണി...

സുൽത്താൻ ബത്തേരി ടൗണിൽ വീണ്ടും പുലി

0
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി ടൗണിൽ വീണ്ടും പുലിയിറങ്ങിയതായി സി.സി.ടി.വി...