ശാരീരിക പരിമിതികള്‍ മറികടന്ന് ബിരുദ പരീക്ഷയില്‍ ഒന്നാംറാങ്ക് നേടി കണ്‍മണി

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : ജന്മനാ കൈകളില്ലാത്ത മാവേലിക്കര സ്വദേശിനി ശാരീരിക പരിമിതികള്‍ മറികടന്ന് ബിരുദ പരീക്ഷയില്‍ ഒന്നാംറാങ്ക് നേടി. അറുന്നൂറ്റിമംഗലം അഷ്ടപദിയില്‍ എസ്.കണ്‍മണി കേരള സര്‍വകലാശാല ബിപിഎ (വോക്കല്‍) പരീക്ഷയിലാണ് ഒന്നാം റാങ്ക് നേടിയത്. തിരുവനന്തപുരം സ്വാതി തിരുനാള്‍ ഗവ.സംഗീത കോളജ് വിദ്യാര്‍ത്ഥിനിയായ കണ്‍മണിക്കു സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടാനാണ് ആഗ്രഹം. ഇതിന് മുമ്പും കണ്‍മണി എന്ന പേര് മാധ്യമങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വാതി തിരുനാള്‍ ഗവ.സംഗീത കോളജ് വിദ്യാര്‍ത്ഥിനിയാണ് കണ്‍മണി.

കൈകളില്ലാതെയായിരുന്നു കണ്‍മണിയുടെ ജനനം. കാലു കൊണ്ട് ചിത്രം വരച്ചാണ് തന്റെ പരിമിതിയെ ചിരിയോടെ നേരിട്ടത്. സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചും കണ്‍മണി ശ്രദ്ധ നേടി. 2019ല്‍ സര്‍ഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്‌കാരവും കണ്‍മണിക്ക് ലഭിച്ചു. തന്റെ വിജയത്തിന് പിന്നില്‍ മാതാപിതാക്കളും സഹോദരനുമാണെന്ന് കണ്‍മണി പറയുന്നു. തന്റെ വിജയം ഫേസ്‌ബുക്ക് കുറിപ്പില്‍ കണ്‍മണി പങ്കുവെച്ചിരുന്നു. കാലു കൊണ്ട് വരച്ച ചിത്രങ്ങള്‍ക്ക് നിരവധി സമ്മാനങ്ങളാണ് കണ്‍മണി നേടിയത്. ഇപ്പോഴും സംഗീത കച്ചേരി അവതരിപ്പിക്കുന്നുണ്ട്. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടാനാണ് ആഗ്രഹം. ജി.ശശികുമാറും രേഖയുമാണു കണ്‍മണിയുടെ മാതാപിതാക്കള്‍. സഹോദരന്‍ – മണികണ്ഠന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....