ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി താഴെയിറക്കി. വാരാണസിയില്‍ നിന്ന് ലഖ്നൗവിലേക്ക് യാത്ര ചെയ്യവേയാണ് സംഭവം. വാരാണസിയിലെ പോലീസ് ലൈനില്‍ നിന്ന് ഹൈലികോപ്റ്റര്‍ പറന്നുയർന്നതിന് പിന്നാലെപക്ഷി ഇടിക്കുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. പിന്നീട് സര്‍ക്കാരിന്റെ പ്രത്യേക വിമാനത്തില്‍ യോഗി ആദിത്യനാഥ് യാത്ര തുടര്‍ന്നു.
യോഗി ആദിത്യനാഥ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി താഴെയിറക്കി
RECENT NEWS
Advertisment