കാമുകി ട്രെയിനു മുന്നിൽ ചാടി മരിച്ചു ; മനംനൊന്ത് കാമുകൻ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആലുവ : യുവതി ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് കാമുകനും പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. ആലുവ കുഴിവേലിപ്പടി പുത്തന്‍ വീട്ടില്‍ മഞ്ജു(42)വാണ് ആലുവ ഗ്യാരേജിന് സമീപം വ്യാഴാഴ്ച വൈകീട്ട് ട്രെയിനിനു മുന്നില്‍ ചാടിയത്. തുടര്‍ന്ന് ഇവിടെ നിന്ന് ഓട്ടോയില്‍ ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തിനടുത്തെത്തി കാമുകനായ എടത്തല താഴത്തേടത്ത് വീട്ടില്‍ ശ്രീകാന്ത് (39) പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തു. ഇയാളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെടുത്തത്.

ആലുവ നൊച്ചിമയിലെ ഒരു ഫാക്ടറി ജീവനക്കാരിയാണ് ഭര്‍ത്താവും രണ്ടു മക്കളുമുള്ള മഞ്ജു. മൂന്നു മാസം മുമ്പ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത് വാടകക്ക് താമസിക്കാനെത്തിയിരുന്നു. ഇതിനിടെ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇത് മഞ്ജുവിന്റെ വീട്ടുകാര്‍ അറിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് യുവതി യുവാവിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയത്. സംസാരിക്കുന്നതിനിടെ യുവതി റെയില്‍വേ പാളത്തിലേക്ക് ഓടുകയായിരുന്നു. ഇരുവരുടേയും മൃതദേഹം ആലുവ ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...