ഫീനിക്‌സ് പക്ഷിയേപ്പോലെ റാന്നി ഉയര്‍ത്തെഴുന്നേറ്റു : ചീഫ് വിപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രളയ കാലഘട്ടത്തിനു ശേഷം ഫീനിക്‌സ് പക്ഷിയേപ്പോലെ റാന്നി ഉയര്‍ത്തെഴുന്നേറ്റുവെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു. അത്തിക്കയം – കടുമീന്‍ചിറ റോഡിന്റെ നിര്‍മാണോദ്ഘാടനം അത്തിക്കയത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഗവ.ചീഫ് വിപ്പ്. ദുരന്ത കാലത്തും അടിസ്ഥാന സൗകര്യ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞ സര്‍ക്കാരാണിപ്പോഴുള്ളത്. പ്രകൃതി സൗന്ദര്യം പുനര്‍നിര്‍മിച്ച് മനോഹരമാക്കുവാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നോളജ് വില്ലേജ് വിദ്യാഭ്യാസത്തിന്റെ പുതിയ കാഴ്ചയും, കാഴ്ചപ്പാടും സാധ്യതകളും തിരിച്ചറിഞ്ഞു കൊണ്ടുള്ള ചുവടുവയ്പ്പാണെന്നും ചീഫ് വിപ്പ് പറഞ്ഞു.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ ആധുനിക രീതിയിലാണ് അത്തിക്കയം-കടുമീന്‍ചിറ റോഡിന്റെ നിര്‍മാണം. അത്തിക്കയത്തുനിന്നും ആരംഭിച്ച് കടുമീന്‍ചിറ വരെ ഉള്ള 1.83 കി മി റോഡാണ് നവീകരിക്കുന്നത്. നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ 4,8 വാര്‍ഡില്‍ കൂടെ കടന്നുപോകുന്ന പ്രധാന റോഡ് ആണ് ഇത്. 2.4 കോടി രൂപയാണ് നിര്‍മാണചെലവ്. എട്ടു മാസമാണ് നിര്‍മാണ കാലാവധി.

റോഡിന്റെ ഇരു വശത്തും ആവശ്യമുള്ളയിടത്തു സംരക്ഷണ ഭിത്തിയും അഞ്ച് കലിങ്കുകളുടെ പുനര്‍നിര്‍മാണവും ഇരു ഭാഗത്തുമായി വെള്ളം ഒഴുക്കി കളയുവാന്‍ ഓടയും നിര്‍മിക്കും. റോഡ് ട്രാഫിക് സേഫ്റ്റി പ്രവൃത്തികളായ മുന്നറിയിപ്പ് ബോര്‍ഡുകള്‍, ദിശാസൂചക ബോര്‍ഡുകള്‍, ക്രാഷ് ബാരിയര്‍ എന്നിവയും നിര്‍മിക്കും. അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ എംഎല്‍എ രാജു എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി തോമസ്, ഗ്രാമ പഞ്ചായത്ത് അംഗം സന്ധ്യാ അനില്‍കുമാര്‍,  വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...