കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കുത്തി പരുക്കേല്‍പ്പിച്ച ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ,കുത്തി പരുക്കേല്‍പ്പിച്ച ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. കോയമ്പത്തൂരിലെ അപ്പാര്‍ട്ട്‌മെന്റ് മുറിയില്‍ വെച്ചാണ് സംഭവം. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് ഇരുവരും. തിരുവനന്തപുരം സ്വദേശിയായ മുന്‍കാമുകന്‍ മറ്റൊരു വിവാഹം കഴിച്ചത് അറിഞ്ഞ യുവതി തന്നെ ചതിച്ചു എന്ന് ആരോപിച്ചാണ്‌ ബാഗില്‍ കരുതിയിരുന്ന ആസിഡ് 30കാരന്റെ മുഖത്തേയ്ക്ക് ഒഴിച്ചത്. തുടര്‍ന്ന് കത്തി എടുത്ത് യുവാവിനെ കുത്തി.

പിന്നീട് യുവതി വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അപ്പാര്‍ട്ട്‌മെന്റ് മുറിയില്‍ വെച്ച്‌ യുവതി തന്നെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ യുവാവ് കല്യാണം കഴിച്ച കാര്യം വെളിപ്പെടുത്തി. ഇതുകേട്ട് കുപിതയായ യുവതി 30കാരനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

യുവാവിന്റെ കണ്ണിനാണ് പൊള്ളലേറ്റത്. അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. കല്യാണം കഴിക്കാം എന്ന് പറഞ്ഞ് തന്റെ 18ലക്ഷം രൂപ യുവാവ് തട്ടിയെടുത്തതായി 27കാരി ആരോപിക്കുന്നു. ദുബൈയില്‍ മസാജ് സെന്ററില്‍ ജോലി ചെയ്യുന്ന സമയത്താണ് കാഞ്ചിപുരം സ്വദേശിനിയായ 27കാരിയും തിരുവനന്തപുരം സ്വദേശിയായ യുവാവും പരിചയത്തിലായത്. വിവാഹമോചിതയായ യുവതിക്ക് ഒരു കുഞ്ഞുണ്ട്. ദുബൈയില്‍ 27കാരിയും യുവാവും ഒരുമിച്ചാണ് കഴിഞ്ഞിരുന്നതെന്ന് പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...