Sunday, January 19, 2025 2:33 am

തടി കുറയ്ക്കാന്‍ തക്കാളി സൂപ്പ് കഴിക്കാം

For full experience, Download our mobile application:
Get it on Google Play

തക്കാളിയില്‍ ലൈക്കോപീന്‍, ലൈകോപീന്‍, ഫൈബര്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്. സെലിനിയം അടങ്ങിയിട്ടുണ്ട്. ഇത് വിളർച്ച തടയാൻ സഹായിക്കും. വിറ്റാമിൻ എ, കെ, ബി1, ബി3, ബി5, ബി6, ബി7, വിറ്റാമിൻ സി എന്നിവ പോലുള്ള പ്രകൃതിദത്ത പോഷകങ്ങളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് തക്കാളി. ഫോളേറ്റ്, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ക്രോമിയം, കോളിൻ, സിങ്ക്, ഫോസ്ഫറസ് എന്നിവയും ഇതിൽ സമൃദ്ധമായ അളവിൽ അടങ്ങിയിട്ടുണ്ട്.
ചര്‍മ്മത്തിന്
തക്കാളി സൂപ്പിൽ ലൈക്കോപീൻ, കരോട്ടിനോയ്ഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ തടയാൻ സഹായിക്കും. ലൈക്കോപീന്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, പാന്‍ക്രിയാസ് ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. തക്കാളി സൂപ്പിലെ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദവും വിട്ടുമാറാത്ത വീക്കവും കുറയ്ക്കുന്നു. ലൈക്കോപീന്‍ ശക്തമായ ആന്റിഓക്‌സിഡന്റാണ്. ഇത് ചര്‍മ്മത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ഫ്രീ റാഡിക്കലുകള്‍ ചര്‍മ്മത്തിന് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും. ഇതിനുള്ള പരിഹാരമാണ് തക്കാളി.


തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ് തക്കാളിസൂപ്പ്. വെള്ളവും നാരുകളും കൊണ്ട് സമ്പന്നമായ ഇത് കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുന്നു. പെട്ടെന്ന് വയര്‍ നിറയുന്ന ഗുണം നല്‍കി ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും തക്കാളി സൂപ്പിന് സഹായിക്കും. ശരീരത്തിൽ നിന്ന് കലോറിയും അടിഞ്ഞുകൂടിയ അനാവശ്യ കൊഴുപ്പും നീക്കം ചെയ്യുവാൻ തക്കാളി സൂപ്പ് സഹായിക്കും.
ദഹനം മെച്ചപ്പെടുത്താന്‍
ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. തക്കാളിയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുപോലെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ സിയും ഇതില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ധാതുക്കളായ ക്രോമിയം അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹരോഗകള്‍ക്ക് ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തീർത്ഥാടനകാലം സംതൃപ്തിയോടെ സമാപ്തിയിലേക്ക് : മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി

0
പത്തനംതിട്ട : ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും ഭക്തരുടെ...

മണ്ഡല – മകരവിളക്ക് : കെഎസ്ആർടിസിയുടെ വരുമാനം 32.95 കോടി

0
പത്തനംതിട്ട : മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു നടത്തിയ സർവീസുകൾ വഴി കെഎസ്ആർടിസിക്ക്...

രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത വാഹനത്തില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാക്കളെ എക്‌സൈസ് പിടികൂടി

0
മാനന്തവാടി: രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത വാഹനത്തില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാക്കളെ എക്‌സൈസ്...

ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: കായിക്കര മൂലൈതോട്ടത്ത് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ...