സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് മമത ബാനര്‍ജി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നും അതിനാല്‍ ക്ഷാമബത്ത വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.നിങ്ങള്‍ക്ക് വേണമെങ്കില്‍ തന്‍റെ തലയറുക്കാം. കേന്ദ്രസര്‍ക്കാരില്‍ നിന്നും ബംഗാളിന് ഒരു സാമ്പത്തിക സഹായവും ലഭിക്കുന്നില്ലെന്നും മമത പറഞ്ഞു. ബജറ്റ് സമ്മേളനത്തോട് അനുബന്ധിച്ച്‌ ചേര്‍ന്ന നിയമസഭാ സമ്മേളനത്തിലായിരുന്നു മമതയുടെ പ്രതികരണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 105 ശതമാനം ഡിഎയാണ് നല്‍കുന്നത്. ഇതിലും അധികം എത്രയാണ് വേണ്ടത്?.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും ഡിഎ ശമ്പള സ്‌കെയിലിന് അനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കുന്നു. കേന്ദ്രം നല്‍കുന്നതുപോലെ വന്‍ തുക നല്‍കാനൊന്നും തങ്ങള്‍ക്ക് കഴിയില്ല. എന്താണോ തരുന്ന് അതുകൊണ്ട് തൃപ്തിപ്പെടുക. നിങ്ങള്‍ക്ക് തന്നെ ഇഷ്ടമല്ലെങ്കില്‍ തലയറുത്തോളു. അതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മമത വ്യക്തമാക്കി.

പെന്‍ഷന്‍ തുക കുടിശ്ശിക വരുത്താതെ നല്‍കുന്ന സംസ്ഥാനമാണ് ബംഗാള്‍. അങ്ങനെ ചെയ്‌തെങ്കില്‍ കടം വീട്ടാനുള്ള പണം ലഭിച്ചേനെ. 20,000 കോടി നേടാന്‍ ഇതുവഴി കഴിയും. നിലവില്‍ 1.79 ലക്ഷം കോടിയാണ് ജീവനക്കാര്‍ക്ക് നല്‍കുന്നത് എന്നും മമത പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്ഷാമ ബത്ത ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിഷേധം തുടരുകയാണ്. ഇക്കാര്യം സഭയില്‍ പ്രതിപക്ഷവും ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ക്ഷാമബത്ത വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് മമത വ്യക്തമാക്കിയത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...