പുതുശ്ശേരി മൊബൈല്‍ ഫോണ്‍ ടവര്‍ മോഷണ കേസിലെ പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പുതുശ്ശേരി : പുതുശ്ശേരി മൊബൈല്‍ ഫോണ്‍ ടവര്‍ മോഷണ കേസിലെ പ്രതികളില്‍ ഒരാള്‍ കൂടി പോലീസിന്‍റെ പിടിയിലായി. തമിഴ്നാട് സേലം മേട്ടൂര്‍ നരിയനൂര്‍ ഉപ്പുപള്ളം രവി മകന്‍ ഗോകുല്‍ (വയസ്സ് 27) എന്നയാളെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ ആസ്ഥാനമായുള്ള ജി.ടി.എല്‍. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ടവറുകളാണ് കാണാതായിരിക്കുന്നത്. പ്രവര്‍ത്തനരഹിതമായിരുന്ന ടവറുകള്‍ കള്ളന്മാര്‍ അഴിച്ചെടുത്ത് കൊണ്ടുപോയെന്നാണ് കമ്പനിയുടെ പരാതി.

മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നത് ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിയാണ്. 2018-ല്‍ ഭീമമായ നഷ്ടം കാരണം കമ്പനി സേവനം അവസാനിപ്പിച്ചു. ഇതോടെ ടവറുകളുടെ പ്രവര്‍ത്തനവും നിലച്ചു. പ്രവര്‍ത്തനരഹിതമായിരുന്നെങ്കിലും നേരത്തെ സ്ഥാപിച്ച ടവറുകളെല്ലാം കമ്പനി നിരീക്ഷിച്ചിരുന്നു. എന്നാല്‍ കോവിഡ് ലോക്ഡൗണ്‍ കാരണം ഇത് മുടങ്ങി. അടുത്തിടെ വീണ്ടും മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് ടവര്‍ അപ്രത്യക്ഷമായിരിക്കുന്നത് കമ്പനി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസും കമ്പനിയും പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒരു ടവര്‍ മാത്രമല്ല, ഏകദേശം 7 ടവറുകള്‍ പാലക്കാട് നിന്ന് മാത്രം മോഷണം പോയതായി കണ്ടെത്തിയത്. ലോക്ഡൗണ്‍ മുതലെടുത്താണ് പ്രതികള്‍ ഇതെല്ലാം കടത്തിക്കൊണ്ടുപോയെന്നാണ് കമ്പനി അധികൃതരുടെ പരാതി. ഒരു മൊബൈല്‍ ഫോണ്‍ ടവറിന് ഏകദേശം 25 മുതല്‍ 40 ലക്ഷം രൂപ വരെ വിലവരുമെന്നും കോടികളുടെ മോഷണമാണ് നടന്നിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്
ഈ കേസ്സില്‍ ഉള്‍പ്പെട്ട 1 -ാം പ്രതി സേലം മേട്ടൂര്‍ നരിയനൂര്‍ ഉപ്പുപള്ളം പളളിപ്പെട്ടി ഗോവിന്ദന്‍ മകന്‍ കൃഷ്ണകുമാര്‍ (വയസ്സ് 46) എന്നയാളെ വിശദമായി ചോദ്യം ചെയ്തതില്‍ മോഷണ മുതലുകള്‍ ഈറോഡ് മേട്ടുനാസുവം പാളയം പെരിയസാമി സ്റ്റീല്‍ എന്ന സ്ഥാപനത്തില്‍ എത്തിച്ച്‌ കൊടുത്തത് ഗോകുല്‍ ആണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ഗോകുലിനെ കസ്റ്റഡിയില്‍ വെച്ച്‌ ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചിട്ടുള്ളതും കൃഷ്ണകുമാറിന്‍റെ കൈവശം ഉണ്ടായിരുന്ന മോഷണ മുതലുകള്‍ വില്‍പ്പന നടത്തുന്നതിന് സഹായിച്ചിട്ടുണ്ടെന്നും സമ്മതിച്ചിട്ടുള്ളതാണ്. പിന്നീട് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍്റ് ചെയ്തിട്ടുള്ളതുമാണ്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് കസബ ഇന്‍സ്പെക്ടര്‍ രാജീവ് എന്‍.എസ്. അറിയിച്ചു

പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥിന്‍്റെ നിര്‍ദ്ദേശാനുസരണം, പാലക്കാട് എ എസ് പി.എ.ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ കസബ പോലീസ് ഇന്‍സ്പെക്ടര്‍ രാജീവ് എന്‍.എസ്. സബ് ഇന്‍സ്പെക്ടര്‍ രാജേഷ് സി.കെ., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിഷാദ്, രാജിദ്, പ്രിന്‍സ്, സിവില്‍ പോലീസ് ഓഫീസര്‍ ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...