പത്തനംതിട്ട : പത്തനംതിട്ടയിൽ വിപണിയില്ലാതെ മഞ്ഞൾ കർഷകൻ പ്രതിസന്ധിയിൽ. കുളനട സ്വദേശി വിനീതാണ് കസ്തൂരി മഞ്ഞൾ കൃഷിയിറക്കി ബുദ്ധിമുട്ടിലായത്. വാങ്ങാൻ ആളില്ലാതായതോടെ മൂന്നൂറ് കിലോയോളം കസ്തൂരി മഞ്ഞളാണ് വിളവെടുക്കാതെ മണ്ണിനടിയിൽ കിടന്ന് നശിക്കുന്നത്. പല തരം വിളകൾ മാറി മാറി പരീക്ഷിച്ചു. ഏറ്റവും ഒടുവിലത്തേതാണ് മഞ്ഞൾ കൃഷി.
സാധാരണ മഞ്ഞളിൽ നിന്ന് തുടങ്ങി കസ്തൂരി മഞ്ഞളും നട്ടു. ഒരു കിലോ വിത്തിന് അഞ്ഞൂറ് രൂപ വരെ നൽകിയാണ് കസ്തൂരി മഞ്ഞൾ വാങ്ങിയത്. ഒന്നര ഏക്കറിൽ വിത്ത് നടാനുള്ള ചെലവ് വേറെ. പക്ഷേ വിത്ത് മുളച്ച് വിളവെടുക്കാൻ പാകമായപ്പോൾ പ്രതീക്ഷകളെല്ലാം മങ്ങി. വിനീതിന് മുമ്പെങ്ങും ഉണ്ടാവാത്ത വിധം കൃഷിയിൽ നഷ്ട്ടം സംഭവിച്ചു.
ആയുർവേദ മരുന്നുകൾക്കും മറ്റും വ്യാപകമായി കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കുന്നതിനാൽ വിപണനം എളുപ്പമാകുമെന്ന കണക്കുകൂട്ടലിൽ ആണ് വിനീത് കൃഷി തുടങ്ങിയത്. നിലവിൽ പല ആയുർവേദ ആശുപത്രികളേയും കമ്പനികളെയും സമീപിച്ചങ്കിലും ഫലം ഉണ്ടായില്ല. കൃഷി വകുപ്പും നേരിട്ട് കസ്തൂരി മഞ്ഞൾ സംഭരിക്കുന്നില്ല. വിനീത് കൃഷി ചെയ്യുന്ന സാധാരണ മഞ്ഞൾ ഉണക്കിപെടിച്ച് കവറുകളിലാക്കി സ്വന്തം കടയിൽ വിൽക്കുന്നുണ്ട്. ഇതിന് പുറമെ കരിമഞ്ഞളും മഞ്ഞകൂവയുമെല്ലാം തോട്ടത്തിലുണ്ട്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
































