ഒന്നര പതിറ്റാണ്ടിലേറെയായി ശാപമോക്ഷം കിട്ടാതെ കണ്ണങ്കര

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : ഒന്നര പതിറ്റാണ്ടിലേറെയായി ശാപമോക്ഷം കിട്ടാതെ കണ്ണങ്കര. തിരുവല്ല കുമ്പഴ റോഡില്‍ കണ്ണങ്കര തകര്‍ന്ന് തരിപ്പണമായ റോഡും പൊടിശല്യവും മൂലം പൊറുതിമുട്ടി ജനങ്ങള്‍. റോഡ് വികസനത്തിന്‍റെ പേരില്‍ പതിനഞ്ച് വര്‍ഷം മുന്‍പ് അളന്ന് തിട്ടപ്പെടുത്തി നമ്പരിട്ടുപോയ പ്രദേശം കാലം ഇത്രയും ആയിട്ടും യാതൊരു വിധ നടപടികളുമില്ല. വികസന മുരടിപ്പിന്‍റെ ഇരകളായി പ്രദേശത്തെ കച്ചവടക്കാരും. അതിരാവിലെ കടതുറന്ന് ഒന്നോ രണ്ട് മണിക്കൂര്‍ കച്ചവടം ചെയത് കടകളടയ്ക്കും.

അല്ലെങ്കില്‍ ശ്വാസകോശ രോഗികളായി മാറും എന്നാണ് ഇവര്‍ പറയുന്നത്. അത്രയും പൊടി ശല്യമാണ് ഇവിടെ ഉണ്ടാകുന്നത്. കൂടാതെ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കുഴികളില്‍ വീണ് ആക്‌സില്‍ ഒടിയുന്നത് നിത്യ സംഭവം. ഗതാഗതക്കുരുക്ക് അതിലേറെ. അവശ്യ സര്‍വ്വീസായ അഗ്നിശമനസേന നിലയം പ്രവര്‍ത്തിക്കുന്നതും കണ്ണങ്കരയിലാണ്.

നിലയത്തിലേക്ക് വലിയ വാഹനം കയറുവാന്‍ കഴിയാത്ത വിധം ആഴമുള്ളതായിരുന്നു റോഡിലെ ഗര്‍ത്തം. അഗ്നിശമന സേനാംഗങ്ങളുടെ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ കല്ലും മണണും ഇട്ട് കുഴി മൂടുകയും ഗതാഗതയോഗ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുടിവെള്ളപൈപ്പ് പൊട്ടി വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നതിനാല്‍ റോഡ് വീണ്ടും കുളമായി മാറി എന്നിട്ടും അധികാരികള്‍ കണ്ണ് തുറക്കാത്തതില്‍ രോക്ഷാകുലരാണ് ഇവിടുത്തെ ജനങ്ങള്‍.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...