അമ്മ ഒരു സ്ത്രീയാകണമെന്ന് നിങ്ങള്‍ പറഞ്ഞു, ഇപ്പോള്‍ ഒരു സ്ത്രീയായി ; ശ്വേത മോനോന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ‘അമ്മ’ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പ്രതികരിച്ച് ശ്വേത മേനോന്‍. അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റായാണ് ശ്വേത മേനോന്‍ തിരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ എല്ലാ അംഗങ്ങളോടും താരം നന്ദി രേഖപ്പെടുത്തി. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുമെന്നും ശ്വേത പറഞ്ഞു. ‘അമ്മ’ ഒരു സ്ത്രീയാകണമെന്ന് നിങ്ങള്‍ പറഞ്ഞു, ഇപ്പോള്‍ ഒരു സ്ത്രീയായി എന്നും ശ്വേത മോനോന്‍ പറഞ്ഞു. അംഗങ്ങളായ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുമെന്നും ഫല പ്രഖ്യാപനത്തിന് ശേഷം ശ്വേത മേനോന്‍ പ്രതികരിച്ചു. ‘ഒരു വര്‍ഷത്തില്‍ രണ്ട് ജനറല്‍ ബോഡി തെരഞ്ഞെടുപ്പ് നടത്തുക എന്നത് വളരെ ചെലവേറിയതാണ്. പക്ഷെ 298 അംഗങ്ങള്‍ വോട്ട് ചെയ്തു. ഒരുപാട് നന്ദിയുണ്ട്.

‘അമ്മ’ ഒരു സ്ത്രീയാകണമെന്ന് നിങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ ഒരു സ്ത്രീയായി. എല്ലാവരുടെയും പിന്തുണ വേണം. സിനിമയില്‍ സ്ത്രീ എന്നോ പുരുഷനെന്നോ ഇല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാവരും കഥാപാത്രങ്ങളാണ്. ആക്ഷന്റെയും കട്ടിന്റെയും ഇടയിലെ ജീവിതമാണ് നമ്മള്‍ നയിക്കുന്നത്. അംഗങ്ങളായ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകും,’ ശ്വേത മേനോന്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരന്‍ തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മി പ്രിയയും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റ്. ഉണ്ണി ശിവപാലാണ് പുതിയ ട്രഷറര്‍. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്ക് : നോർവീജിയൻ പ്രധാനമന്ത്രി

0
ഓസ്ലോ: നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...