സ്വയം രാജ്യം വിടണം ; അമേരിക്കയിലെ ഉക്രൈൻ പൗരന്മാർക്ക് ഇ-മെയിൽ സന്ദേശം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: അമേരിക്കയില്‍ നിയമപരമായി താമസിക്കുന്ന ഏകദേശം 2,40,000 ഉക്രൈൻ പൗരന്മാരെ ആശങ്കയിലാഴ്ത്തി ഇ-മെയിൽ ലഭിക്കുന്നതായി റിപ്പോർട്ടുകൾ. ട്രംപ് ഭരണകൂടം പരോള്‍ പദവി പിന്‍വലിച്ചുവെന്നും സ്വയം അമേരിക്ക വിട്ടൊഴിഞ്ഞു പോകണമെന്നുമായിരുന്നു ഇ-മെയിൽ സന്ദേശം. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റില്‍ (ഡിഎച്ച്എസ്) നിന്നാണ് ഇത്തരം ഇ-മെയിൽ സന്ദേശങ്ങൾ ലഭിക്കുന്നത്. അറിയിപ്പ് ലഭിച്ച തീയതി മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ നിങ്ങളുടെ പരോള്‍ അവസാനിക്കുമെന്നും അമേരിക്കയില്‍ നിന്ന് പുറത്തുപോയില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞു. വെനിസ്വേല, ക്യൂബ, ഹെയ്തി പൗരന്മാരുടെ പരോള്‍ പദവി ട്രംപ് ഇതിനകം തന്നെ പിന്‍വലിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ഉക്രൈൻ പൗരന്മാർക്കെതിരെയും ഈ പദ്ധതി കൊണ്ടുവരുമെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ ഇ-മെയിൽ അബദ്ധത്തില്‍ അയച്ചതാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. ഭരണകൂടം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അറിയിപ്പുകള്‍ പുറപ്പെടുവിക്കാന്‍ ഉദ്ദേശിച്ചിരുന്നോ എന്ന് വ്യക്തമല്ലെന്നും ഡിഎച്ച്എസിന്റെ വക്താവ് പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് അമേരിക്കയിൽ പഠനം തുടരുന്ന നിരവധി വിദേശ വിദ്യാ‍ർത്ഥികൾക്ക് വിസ റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പുകൾ ഇ-മെയിൽ വഴി ലഭിച്ചത്. വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന എഫ്-1 വിസ റദ്ദാക്കിയെന്നും രാജ്യവിട്ട് പോകണമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ക്യാമ്പസുകളിൽ പ്രതിഷേധ പരിപാടികളിലും മറ്റും പങ്കെടുത്തവർക്കെതിരെയായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ നടപടി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

0
കണ്ണൂർ : വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ...

നമ്മുടെ നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ ; വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച് ജോജു ജോർജ്

0
ഡൽഹി : ജന്തർമന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോജു...