Tuesday, September 10, 2024 9:01 am

ബ്ലൂടൂത്തും ഓണാക്കി കറങ്ങി നടന്നാല്‍ പണി കിട്ടും

For full experience, Download our mobile application:
Get it on Google Play

ബ്ലൂടൂത്തും അത്ര സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. യുറേകോം സുരക്ഷാ ഗവേഷകര്‍ കഴിഞ്ഞ ദിവസം ബ്ലൂടൂത്തിലും പുതിയ പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഉപകരണങ്ങളിലേക്ക് കടന്നു കയറി ആക്രമണം നടത്താൻ ഹാക്കര്‍മാരെ ഈ പിഴവ് സഹായിക്കും. ‘BLUFFS’ എന്ന് പേരിട്ടിരിക്കുന്ന ആറ് പുതിയ ആക്രമണങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബ്ലൂടൂത്ത് ഉപയോഗിച്ച്‌ ഡാറ്റ അയക്കുമ്പോള്‍ ഫയലുകളുടെ കണ്ടന്റ് ഡീക്രിപ്റ്റ് ചെയ്യാൻ ബ്ലൂടൂത്ത് ആര്‍ക്കിടെക്ചറിലെ കണ്ടെത്താത്ത ലൂപ്പ്ഹോള്‍സ് ഉപയോഗപ്പെടുത്താനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ പിഴവുകള്‍ ആര്‍കിടെക്ചര്‍ തലത്തില്‍ തന്നെ ബ്ലൂടൂത്തിനെ ബാധിക്കുമെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. 2014 അവസാനത്തോടെ പുറത്തിറങ്ങിയ ബ്ലൂടൂത്ത് 4.2 ഉള്ള എല്ലാ ഉപകരണങ്ങളെയും ഈ പ്രശ്നം ബാധിക്കുമെന്ന സൂചനകളുണ്ട്.

ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ബ്ലൂടൂത്ത് 5.4-നെയും പ്രശ്നം ബാധിച്ചേക്കും. ഉപകരണങ്ങളിലെ ഫയലുകള്‍ കൈമാറാൻ ബ്ലൂടൂത്ത് ഉപയോഗിക്കുന്നതിനാല്‍ ആപ്പിളിന്റെ എയര്‍ഡ്രോപ്പ് സംവിധാനത്തിനും സുരക്ഷാ ഭീഷണിയുണ്ട്. ബ്ലൂടുത്ത് ഉള്ള എല്ലാ ഉപകരണങ്ങളെയും ഈ പ്രശ്നം ബാധിക്കും. ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ എല്ലാ ഉപകരണങ്ങളിലും ‘6 BLUFFS’ ആക്രമണങ്ങളില്‍ മൂന്നെണ്ണമെങ്കിലും ബാധിക്കുമെന്നാണ് ഗവേഷണത്തില്‍ പറയുന്നത്. ആര്‍ക്കിടെക്ചറല്‍ ലെവലില്‍ ബ്ലൂടൂത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ കേടുപാടുകള്‍ പരിഹരിക്കാൻ ഉപയോക്താക്കള്‍ക്ക് സാധിക്കില്ല. ബ്ലൂടൂത്തില്‍ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനാകും. പഴയ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ലോ-സെക്യൂരിറ്റി ഒതന്റിക്കേഷൻ രീതികള്‍ ഉപേക്ഷിക്കാനാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നത്. ബ്ലൂടുത്ത് ഉപയോഗശേഷം ഓഫാക്കുക എന്നതാണ് മറ്റൊരു പരിഹാരം. ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കും. പൊതുസ്ഥലത്ത് ബ്ലൂടൂത്ത് വഴി സെൻസിറ്റീവ് ഫയലുകളും ചിത്രങ്ങളും ഷെയര്‍ ചെയ്യാതെ ഇരിക്കുക എന്നതാണ് മറ്റൊരു പരിഹാര മാര്‍ഗം.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഹരിത പോലീസ് സെൽ രൂപവത്കരിക്കാനുള്ള നീക്കം ; സേനയിൽ കടുത്ത പ്രതിഷേധം

0
കൊല്ലം: മാലിന്യമുക്തം നവകേരളം പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് സംസ്ഥാനത്ത് ഹരിത പോലീസ്...

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്ന് പഴകിയ മട്ടണും ചിക്കനും പിടികൂടി

0
ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്ന് 1600...

കാ​ഫി​ര്‍ സ്‌​ക്രീ​ന്‍ ഷോ​ട്ട് കേസ് ; അ​ന്വേ​ഷ​ണം വൈ​കി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

0
കൊ​ച്ചി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​വേ​ള​യി​ല്‍ വ്യാ​ജ കാ​ഫി​ര്‍ സ്‌​ക്രീ​ന്‍ ഷോ​ട്ട് പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍...

എം​പോ​ക്സ് വൈ​റ​സ് ഭീതിയിൽ രാജ്യം ; ഉന്നതതല യോഗം ചേരും, അ​തീ​വ ജാ​ഗ്ര​ത

0
​ഡ​ൽ​ഹി: എം​പോ​ക്സ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് അ​തീ​വ ജാ​ഗ്ര​ത....