Sunday, July 6, 2025 10:42 am

ഈ വൈനിന്റെ പഴക്കം കേട്ടാൽ ഉറപ്പായും നിങ്ങൾ ഞെട്ടും

For full experience, Download our mobile application:
Get it on Google Play

‌പഴകുന്തോറും വീര്യം കൂടുന്ന ഒന്നാണ് വീഞ്ഞ് അഥവാ വൈൻ എന്ന് നാം എപ്പോഴും പറയാറുണ്ട്. എന്നാലും, പഴകുന്നതിന് ഒരു കണക്കില്ലേ അല്ലേ? പക്ഷേ, അങ്ങനെ ഇത്രകാലം എന്നൊന്നും ഇല്ല എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു വൈൻ പാത്രം തുറക്കുന്ന വീഡിയോയാണ് ഇത്. 100 വർഷം മുമ്പ് തയ്യാറാക്കാനായി അടച്ചുവച്ചിരിക്കുന്ന ഒരു വൈൻ ആണ് ഇവിടെ തുറക്കുന്നത്. ‘indianfoodierocks’ എന്ന യൂസറാണ് 100 വർഷം പഴക്കമുള്ള ഈ വൈൻ തുറക്കുന്ന വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വൈനിന്റെ ഭരണി തുറക്കുന്നതാണ് വീഡിയോയിൽ കാണാനാവുക.

കത്തിപോലെ ഒരു വസ്തു ഉപയോ​ഗിച്ച് വൈൻ വച്ചിരിക്കുന്ന ഭരണിയുടെ പുറത്തെ അടപ്പ് തുറക്കുന്നതാണ് ആദ്യം ​കാണാൻ സാധിക്കുക. പിന്നീട് അത് മൂടിവച്ചിരിക്കുന്ന ഇലകൾ മാറ്റുന്നു. കുറച്ച് നേരം പണിയെടുത്താണ് എന്തായാലും പാത്രം തുറക്കുന്നത്. ശേഷം അതിൽ നിന്നും വൈൻ എടുക്കുന്നതും കാണാം. എന്തായാലും 100 വർഷം പഴക്കമുള്ള വൈൻ എന്നത് ആരേയും ഒന്ന് അത്ഭുതപ്പെടുത്തും എന്ന കാര്യത്തിൽ സംശയമില്ല. ആരായാലും അത് വിശ്വസിക്കാനും അല്പം പ്രയാസം തന്നെ അല്ലേ ? എന്തായാലും വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായിട്ടുണ്ട്. 13 ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. വൈനിന് 100 വർഷം പഴക്കമുണ്ട് എന്നത് സത്യമാണോ എന്ന് ചോദിച്ചവരും അനേകം ഉണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കർണാടകയിലെ ബേകൂരിന് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു

0
കൽപറ്റ : കർണാടകയിലെ ബേകൂരിന് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു....

മുഹറം അവധിയിൽ മാറ്റമില്ല ; തിങ്കളാഴ്ച അവധിയില്ല

0
തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റം വരുത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഞായറാഴ്ചയാണ് മുഹറം....

വനിത പോലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഗരസഭ

0
പാലക്കാട് : വനിത പോലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഗരസഭ....

സ്കൂൾ , കോളേജ് വിദ്യാർത്ഥിനികൾക്ക് ഗർഭിണിയാകാനും കുട്ടികളെ വളർത്താനും സാമ്പത്തിക പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന...

0
മോസ്കോ : ജനനനിരക്ക് കുറയുന്നതിനെ തുടർന്ന് സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്ക് ഗർഭിണിയാകാനും...