വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പോലീസിന്‍റെ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

നേമം : വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പോലീസിന്‍റെ പിടിയിലായി. വിളവൂര്‍ക്കല്‍ കുണ്ടമണ്‍ഭാഗം കുരിശുമുട്ടം സ്വദേശി വൈശാഖ് (20) ആണ് പിടിയിലായത്. ശനിയാഴ്ചയായിരുന്നു സംഭവം. സമീപവാസിയായ പത്മനാഭന്‍ നായര്‍ക്കാണ് (80) ആക്രമണത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തിന്‍റെ വീടിനുസമീപം ഇരുന്ന് വൈശാഖ് മദ്യപിക്കുന്നത് ചോദ്യം ചെയ്തതും വീട്ടില്‍ അറിയിക്കുമെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് ആക്രമിച്ചത്. മുഖത്തും ചെവിയിലും വെട്ടേറ്റ പത്മനാഭന്‍ നായരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലയിന്‍കീഴ് സി.ഐ എ.വി. സൈജു, എസ്.ഐ ആര്‍. രാജേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം കുണ്ടമണ്‍ഭാഗത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. താന്‍ ആസിഡ് കഴിച്ചിട്ടുണ്ടെന്ന് പ്രതി പറഞ്ഞതിനെതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് മലയിന്‍കീഴ് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...