വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം ; യുവാവ്​ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന്​ ശ്രമിച്ച യുവാവിനെ ​ അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി വലിയവീട്​ അനുഗ്രഹാലയത്തില്‍  അമ്പാടി കണ്ണനെയാണ്​ (27) മണ്ണഞ്ചേരി പോലീസ്​ അറസ്റ്റ്​ ചെയ്തത്. കാവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ച 12.50നാണ്​​ സംഭവം. കാലിന് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സക്കായി ആശുപ​ത്രിയില്‍ എത്തിയ ഇയാള്‍ വനിതാ ഡോക്ടര്‍ പരിശോധിക്കാന്‍ എത്തിയപ്പോള്‍ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു .

ഇതിനൊപ്പം ആശുപത്രി ജീവനക്കാരെ മര്‍ദിക്കാനും ശ്രമിച്ചു. പിന്നീട്​​ പോലീസെത്തിയാണ്​ ഇയാളെ കസ്റ്റഡിയിലെടുത്തത്​. ആശുപത്രിയില്‍ ബഹളമുണ്ടാക്കിയതിനും വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തത്​. ഇയാള്‍ക്കെതിരെ മുമ്പും  സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ്​ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്​ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...