കോട്ടയം : ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റില്‍. എണ്‍പത്തിയെട്ടുകാരിയായ വൃദ്ധയാണ് പീഡന ശ്രമത്തിന് ഇരയായത്. സംഭവത്തില്‍ വൃദ്ധയുടെ പരാതിയില്‍ കിടങ്ങൂര്‍ മംഗളാരാം പള്ളിക്കു സമീപം കാഞ്ഞിരക്കാട്ട് പ്രസാദാണ് (20) പോലീസിന്റെ പിടിയിലായത്. 10ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വൃദ്ധയ്ക്ക് നേരെ ബലാത്സംഗ ശ്രമം നടന്നത്.
മുന്‍പരിചയം വെച്ചാണ് യുവാവ് വീട്ടിലെത്തിയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും. വീട്ടില്‍ ആരും ഇല്ലെന്നും വൃദ്ധ തനിച്ചാണെന്നും മനസ്സിലാക്കിയ പ്രതി വൃദ്ധയുടെ മുറിയില്‍ അതിക്രമിച്ചു കടന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വയോധിക എതിര്‍ത്തതോടെ യുവാവ് ഭയക്കുകയും സംഭവ സ്ഥലത്തു നിന്നും കടന്നു കളയുകയും ചെയ്തു. ബലപ്രയോഗത്തില്‍ പരുക്കേറ്റ വയോധിക ആശുപത്രിയില്‍ ചികിത്സ തേടി.