വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പാലാ: വീട്ടമ്മയെ ബസില്‍ പിന്തുടര്‍ന്ന ശേഷം ആളില്ലാത്ത വഴിയിലെത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഫോണ്‍ മോഷ്ടിച്ച്‌ രക്ഷപെടുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളശ്ശ വേലംകുളം രാഹുല്‍ രാജീവ് (21) ആണു പിടിയിലായത്. 15നു രാത്രി ഏഴേകാലോടെയാണു സംഭവം. ഗൂഗിള്‍ പേ ചെയ്യാനെന്ന പേരില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ രാഹുല്‍ കൈക്കലാക്കി. തുടര്‍ന്നു ഫോണ്‍ വിളിച്ച്‌ താമസസ്ഥലവും കുടുംബസാഹചര്യവും മനസ്സിലാക്കിയ പ്രതി കോട്ടയത്തു നിന്നു വീട്ടമ്മയെ ബസില്‍ പിന്തുടര്‍ന്നു.

വീട്ടമ്മ ഇറങ്ങേണ്ട ബസ് സ്റ്റോപ്പിനു മുന്‍പ് ഇറങ്ങിയ പ്രതി ഓട്ടോയില്‍ ബസിനെ പിന്തുടര്‍ന്നു. ഇടവഴിയിലൂടെ വീട്ടിലേക്കു പോകുന്ന വീട്ടമ്മയെ കണ്ട ഇയാള്‍ പിന്നാലെ എത്തി. റോഡില്‍ എങ്ങും ആളില്ലെന്ന് മനസ്സിലാക്കിയ പ്രതി അടുത്തുള്ള റബര്‍ത്തോട്ടത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. ഇതോടെ വീട്ടമ്മ ബഹളം വെയ്ക്കുകയും ഫോണില്‍ നിന്നു ഭര്‍ത്താവിനെ വിളിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടമ്മയില്‍ നിന്നും ഇയാള്‍ ഫോണ്‍ പിടിച്ചുവാങ്ങി. ഇതിനിടെ ഓടി രക്ഷപെട്ട വീട്ടമ്മയെ ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരാണു രക്ഷപെടുത്തിയത്. യുവാക്കള്‍ പ്രതിയെ റബര്‍ത്തോട്ടത്തില്‍ തിരഞ്ഞെങ്കിലും അപ്പോഴേക്കും ഇയാള്‍ ഇവിടെ നിന്നും കടന്നു കളഞ്ഞിരുന്നു.

സംഭവസ്ഥലത്തു നിന്ന് ഒരു കിലോമീറ്ററോളം ഓടി മറ്റൊരു റോഡില്‍ എത്തിയ പ്രതി ഓട്ടോയില്‍ അയര്‍ക്കുന്നത്ത് എത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. തുടര്‍ന്നു മദ്യപിച്ച പ്രതി ഫോണ്‍ ഓഫ് ചെയ്തു. ഭാര്യ ഗര്‍ഭിണിയാണെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും പറഞ്ഞ പ്രതി ബാറില്‍ ഉണ്ടായിരുന്ന യുവാക്കളുടെ ബൈക്കില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തെത്തി. പിന്നീട് അവിടെ നിന്നു നടന്നു വീട്ടിലെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണു പ്രതിയുടെ ഫോണ്‍ നമ്പര്‍ പോലീസ് തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് ഒളശ്ശയിലുള്ള വീട്ടില്‍ നിന്നു കസ്റ്റഡിയിലെടുത്തു. വീട്ടമ്മയുടെ ഫോണും ഊരി മാറ്റിയ സിമ്മും വീട്ടില്‍ നിന്നു കണ്ടെത്തി. കോട്ടയത്തു നിന്ന് എത്തിയ സയന്റിഫിക് സ്‌ക്വാഡ് സ്ഥലത്തു ശാസ്ത്രീയ പരിശോധന നടത്തി. എസ്‌എച്ച്‌ഒ കെ.പി.ടോംസണ്‍, എസ്‌ഐ എം.ഡി.അഭിലാഷ്, എഎസ്‌ഐ ബിജു കെ.തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെറിന്‍ സ്റ്റീഫന്‍, സി.രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ...