ഗ്യാ​സ് ഏ​ജ​ന്‍​സിയുടെ കു​ളി​മു​റി​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ഒ​ട​യം​ചാ​ല്‍: ഗ്യാ​സ് ഏ​ജ​ന്‍​സിയുടെ കു​ളി​മു​റി​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. പരപ്പ എ​ട​ത്തോ​ട് തൊ​ട്ടി​യി​ലെ യ​ദു മാ​ധ​വ് (25) ആ​ണ് മ​രി​ച്ച​ത്. ഒ​ട​യം​ചാ​ലി​ലെ ഗ്യാ​സ് വി​ല്പ​ന​കേ​ന്ദ്രം ജീ​വ​ന​ക്കാ​ര​ന്‍ ആയിരുന്നു. ബു​ധ​നാ​ഴ്ച രാ​ത്രിയാണ് സംഭവം. ജോ​ലി​സ​മ​യം ക​ഴി​ഞ്ഞു കു​ളി​ക്കാ​ന്‍ ക​യ​റി​യ​താ​യി​രു​ന്നു യുവാവ്. ഏ​റെ നേ​ര​മാ​യി​ട്ടും തി​രി​ച്ചു​ വ​രാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് സ്ഥാ​പ​ന ഉ​ട​മ വാ​തി​ല്‍ തു​റ​ന്നു​നോ​ക്കി​യ​പ്പോ​ള്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇയാളെ ഉ​ട​ന്‍ തന്നെ കാ​ഞ്ഞ​ങ്ങാ​ട്ടെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. യുവാവിന്റെ മരണത്തില്‍ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് അ​മ്പല​ത്ത​റ പപോലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ​തി​നു​ശേ​ഷം നാ​ട്ടി​ലെ​ത്തി​ച്ച്‌ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു. എ​ട​ത്തോ​ട് തൊ​ട്ടി​യി​ലെ പു​ലി​ക്കോ​ട​ന്‍ മാ​ധ​വ​ന്‍-​യ​ശോ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി – കാ​വ്യ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യയ്ക്ക് ജീവനാംശം നൽകാതിരിക്കുന്നതും ​ഗാർഹിക പീഡനമെന്ന് ഹൈക്കോടതി

0
കൊച്ചി: ഭാര്യയ്ക്കും മകൾക്കും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക ദുരുപയോഗവും ഗാർഹിക പീഡനവുമാണെന്ന്...

ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷാ തീയതികളും ഓണാവധിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. എൽ.പി,...

മാവോയിസ്റ്റ് നേതാവ് മിഹിർ ബെസ്ര അറസ്റ്റിൽ

0
ഝാർഖണ്ഡ് : സുരക്ഷാസേനയ്ക്ക് ഏറെക്കാലമായി പിടികിട്ടാപ്പുള്ളിയായിരുന്ന പ്രമുഖ മാവോയിസ്റ്റ് നേതാവ്...

ശക്തമായ മഴ : വയനാട്ടിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം

0
വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം...