എ​സ്.​ഐയെ​യും സി.​പി.​ഒ​യെ​യും കൈ​യേ​റ്റം ചെ​യ്​​ത സം​ഭ​വ​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചാ​രും​മൂ​ട് : എ​സ്.​ഐ യെ​യും സി.​പി.​ഒ​ യെ​യും കൈ​യേ​റ്റം ചെ​യ്​​ത സം​ഭ​വ​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ പോലീസ് പിടിയില്‍. കോ​ട്ട​യം പാ​യി​പ്പാ​ട് കോ​ത​പ്പാ​റ വീ​ട്ടി​ല്‍ ഷാ​ന്‍​മോ​ന്‍ (27), സ​ഹോ​ദ​ര​ന്‍ സ​ജി​ന്‍ റ​ജീ​ബ് (24) എ​ന്നി​വ​രെ​യാ​ണ് പോലീസ് പിടികൂടിയത്. നൂ​റ​നാ​ട് പോ​ലീ​സ് ആണ് പ്രതികളെ അ​റ​സ്​​റ്റ്​ ചെ​യ്ത്. ഫ​ര്‍​ണി​ച്ച​ര്‍ ഇ​ന്‍​സ്​​റ്റാ​ള്‍​മെന്‍റ്​ ന​ട​ത്തു​ന്നതാണ് പ്ര​തി​ക​ളുടെ തൊഴില്‍. പ​ണം വാ​ങ്ങി​യി​ട്ടും സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കാ​തെ ക​ബ​ളി​പ്പി​ച്ചെ​ന്ന്​ ചു​ന​ക്ക​ര സ്വ​ദേ​ശി അ​ബ്​​ദു​ല്‍ റ​ഹ്​​മാ​ന്‍ പ്രതികള്‍ക്കെതിരെ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇതിനെ തു​ട​ര്‍​ന്ന് ഇ​രു​വ​രെ​യും ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന്​ സ്റ്റേ​ഷ​നി​ല്‍ വി​ളി​പ്പി​ച്ചി​രു​ന്നു. സ​ബ് ഇ​ന്‍​സ്പെ​ക്ട​റു​ടെ മു​റി​യി​ല്‍ പ​രാ​തി സം​ബ​ന്ധി​ച്ച്‌ ഇ​രു​ക​ക്ഷി​യു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നിടെ​യാ​ണ് പ്ര​തി​ക​ള്‍ കൈ​യേ​റ്റ​ത്തി​ന് ശ്രമിച്ചതെന്ന്​ പോ​ലീ​സ്​ പ​റ​ഞ്ഞു. ത​ട​യാ​ന്‍ ശ്ര​മി​ച്ച സി.​പി.​ഒ​ യെ​യും ഇ​വ​ര്‍ കൈയേ​റ്റം ചെ​യ്തെന്നും പോ​ലീ​സ് വ്യക്തമാക്കി. മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ന്‍​ഡ്​ ചെ​യ്​​തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഛോട്ടാ രാജന് വീണ്ടും തിരിച്ചടി; വ്യാജ പാസ്‌പോർട്ട് കേസിൽ ഏഴ് വർഷം തടവുശിക്ഷയും 55,000...

0
ചെന്നൈ: വ്യാജരേഖകള്‍ ചമച്ച് തെറ്റായ പേരില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈക്കലാക്കിയ കേസില്‍...

കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ പ്രതിഷേധം

0
ബെംഗളൂരു: കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ്...

​”പ്രധാനമന്ത്രിയുടെ കാൽ കഴുകിയ വെള്ളം കുടിക്കണം”; നടന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

0
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുകൾ കഴുകി ആ വെള്ളം കുടിക്കാൻ...

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല...