ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ അടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ആക്രമണം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്‌അറസ്റ്റിലായത്. കാരാപ്പുഴ പതിനറില്‍ ചിറ കൊച്ചുപറമ്പില്‍ വീട്ടില്‍ ബാദുഷ (24) നെയാണ് വെസ്റ്റ് എസ്.എച്ച്‌.ഒ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് മുന്നിലായിരുന്നു സംഭവം. സ്റ്റാന്‍ഡിന് പരിസരത്ത് നിന്ന് അസഭ്യം പറഞ്ഞു നടന്നത് ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്‌തോടെ രണ്ടംഗസംഘം ബൈക്കില്‍ എത്തി കുരുമുളക് സ്‌പ്രേ അടിച്ചശേഷം രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഓട്ടോഡ്രൈവര്‍മാരായ ബിന്‍ഷാദ്, രാജു എന്നിവര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതികളെ കണ്ടെത്തുന്നതിനായി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അടിപിടി, അക്രമം, കഞ്ചാവ് കച്ചവടം, വധശ്രമം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബാദുഷ. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...