സംസ്ഥാനത്ത് രണ്ടു തൊഴില്‍ മേഖലകളില്‍ കൂടി മിനിമം വേതനം പുതുക്കി നിശ്ചയിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടു തൊഴില്‍ മേഖലകളില്‍ കൂടി മിനിമം വേതനം നിശ്ചയിച്ച്‌ ഉത്തരവായി. മദ്യ ഉല്പാദന വ്യവസായ തൊഴിലാളികളുടെയും അലുമിനിയം ആന്‍ഡ് ടിന്‍ പ്രോഡക്‌ട് വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും മിനിമം വേതനമാണ് പുതുക്കി നിശ്ചയിച്ചത്. സംസ്ഥാനത്ത് മിനിമം വേതനം നടപ്പാക്കിയിട്ടുള്ളത് മിനിമം വേതന ആക്റ്റിന്റെ ഷെഡ്യൂളുകളില്‍പ്പെട്ട 87 – ഓളം തൊഴില്‍ മേഖലകളിലാണ്.

മിനിമം വേതന നിയമപ്രകാരം വേതനം കാലോചിതമായി പുതുക്കി വരുന്നു. തൊഴിലുടമ -തൊഴിലാളി- സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങുന്ന മിനിമം വേജ് അഡൈ്വസറി ബോര്‍ഡ് ആണ് മിനിമം വേതനം സംബന്ധിച്ച ശുപാര്‍ശ കൈമാറുന്നത്. സംസ്ഥാനത്ത് കാലാവധി പൂര്‍ത്തിയായിട്ടും മിനിമം വേതനം പുതുക്കി നിശ്ചയിക്കാനുള്ള എല്ലാ തൊഴില്‍ മേഖലകളിലും മിനിമം വേതനം അടിയന്തിരമായി പുതുക്കി നിശ്ചയിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. ലേബര്‍ കമ്മീഷണര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് രാവിലെ കേരള ​ഗോൾഡ്...

നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു

0
തൃശൂർ: നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ്...

സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര...

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന് എം കെ മുനീർ

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന്...