കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി വിഷം കഴിച്ച്‌ മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി വിഷം കഴിച്ച്‌ മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വി എസ് മന്‍സിലില്‍ എ ഷാജഹാന്‍-സബീനബീവി ദമ്പതികളുടെ മകള്‍ അല്‍ഫിയ(17) മരിച്ച സംഭവത്തില്‍ പോങ്ങനാട് സ്വദേശി ജിഷ്ണുവാണ് പിടിയിലായത്. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് ആംബുലന്‍സ് ഡ്രൈവറായ ജിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രണയത്തില്‍ നിന്നും യുവാവ് പിന്മാറിയതിലുള്ള നൈരാശ്യമാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ കാരണമെന്ന് പോലീസ് വ്യക്തമാക്കി. എലിവിഷം ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷം കഴിച്ചു ജീവനൊടുക്കുന്നതായി ചിത്രം അടക്കം വാട്‌സാപ് സന്ദേശം പെണ്‍കുട്ടി കാമുകന്‍ ജിഷ്ണുവിന് അയച്ചുകൊടുത്തിരുന്നു.

ഞായറാഴ്ച വിഷം കഴിച്ച പെണ്‍കുട്ടി നാലു ദിവസത്തിന് ശേഷമാണ് മരിച്ചത്. പെണ്‍കുട്ടി അയച്ച സന്ദേശം ഞായറാഴ്ച തന്നെ ജിഷ്ണു കണ്ടിരുന്നു. എന്നാല്‍ ഇയാള്‍ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചില്ല. ഛര്‍ദിയും ക്ഷീണവും കാരണം അല്‍ഫിയയെ നാല് ആശുപത്രികളില്‍ കൊണ്ടുപോയിരുന്നു. എന്നാല്‍ വിഷം കഴിച്ചു എന്ന വിവരം അറിയാതെയായിരുന്നു ചികിത്സ നല്‍കിയത്.

അവശനിലയില്‍ ആറ്റിങ്ങല്‍ വലിയകുന്ന് ഗവ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അല്‍ഫിയയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വാട്‌സ് ആപ്പില്‍ സന്ദേശം കാണുന്നത്. അടുത്ത ദിവസം പുലര്‍ച്ചെ രണ്ടുമണിയോടെ അല്‍ഫിയ മരണപ്പെട്ടു.

കോവിഡ് ബാധിച്ച്‌ പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ 17 ദിവസം ചികിത്സയില്‍ കഴിയുമ്പോഴാണ് പെണ്‍കുട്ടി ആംബുലന്‍സ് ഡ്രൈവറായ ജിഷ്ണുവുമായി പരിചയത്തിലായത്. തുടര്‍ന്ന് പരിചയം പ്രണയമായി മാറുകയായിരുന്നു. ഇരുവരും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ പോലീസ് കണ്ടെടുത്തു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യുവാവ് ബന്ധത്തില്‍ നിന്നും പിന്മാക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...