മരക്കാര്‍ അറബിക്കടലിന്റെ സിംഹം ‘ എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം നടക്കുന്ന ‘ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ‘ എന്ന സിനിമ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പോലീസ് പിടിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫിനെയാണ് കോട്ടയം എസ്പി ഡി. ശില്‍പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.

സിനിമ കമ്പനി എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് ഇയാള്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ചത്. ഇതിനു പിന്നാലെ മറ്റ് ഗ്രൂപ്പുകളിലേയ്ക്കും ഇത് ഷെയര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് സൈബര്‍ പോലീസ് നിരീക്ഷണം ശക്തമായത്. ഇന്നു രാവിലെ എരുമേലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടുന്നത്.

മൊബൈല്‍ കടയുടമയാണ് പ്രതിയായ നസീഫ്. വിഷയം ജനശ്രദ്ധ നേടിയതോടെ ക്ഷമാപണവുമായി നസീഫ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ മരക്കാര്‍ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച മറ്റുള്ളവരെയും പിടികൂടാനുള്ള പരിശ്രമത്തിലാണ് സൈബര്‍ പോലീസ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...

മുട്ടിൽ മരംമുറി കേസ് : അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി ; കേസിൽ നൽകിയ ഹർജി...

0
കൊച്ചി : മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് എടുത്ത...