അമ്മയെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അമ്മയെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. മുവാറ്റുപുഴ പള്ളിച്ചിറങ്ങരയില്‍ വാടകക്ക് താമസിക്കുന്ന വാഗമണ്‍ കാപ്പിപതാല്‍ കരയില്‍ കുറ്റിയില്‍ വീട്ടില്‍ ശാന്തമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ മനോജിനെ (46) മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അമ്മ അയല്‍വാസികളോട് തന്നെക്കുറിച്ച്‌ അപവാദം പറഞ്ഞു എന്നാരോപിച്ച്‌ വീട്ടില്‍ വെച്ച്‌ അമ്മയുമായി വഴക്കിടുകയും അമ്മയുടെ തലയും മുഖവും അടുക്കളയിലെ ഭിത്തിയില്‍ ഇടിക്കുകയുമായിരുന്നു.

തുടര്‍ന്ന് ശര്‍ദ്ദിച്ച്‌ അവശയായ ശാന്തമ്മയെ മനോജ് കട്ടിലില്‍ കൊണ്ടുവന്ന് കിടത്തി മുഖത്തിടിക്കുകയും കഴുത്തില്‍ ഞെക്കുകയുമായിരുന്നു. രാത്രി രക്തം പുരണ്ട വസ്ത്രങ്ങള്‍ മാറ്റിയും പരിസരം കഴുകി വൃത്തിയാക്കിയും തെളിവുകള്‍ നശിപ്പിച്ചു. പിറ്റേ ദിവസം രാവിലെ അമ്മ സുഖമില്ലാതെ കിടക്കുകയാണെന്ന് വ്യാജേന അയല്‍ക്കാരെ അറിയിക്കുകയും അയല്‍വാസികള്‍ വന്ന് നോക്കിയപ്പോള്‍ മരിച്ചു കിടക്കുന്ന ശാന്തമ്മയെയാണ് കണ്ടത്.

എന്നാല്‍ പിന്നീട് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍മാരായ സി.ജെ.മാര്‍ട്ടിന്‍, എം.കെ.സജീവന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതിയെ അറസ്റ്റ് ചെയ്തതും. 10 വര്‍ഷമായി ഭാര്യയുമായി പിരിഞ്ഞ മനോജ് വര്‍ക്ക് ഷോപ്പ് ജോലി ചെയ്ത് പള്ളിച്ചിറങ്ങരയില്‍ വാടകക്ക് താമസിച്ചു വരികയായിരുന്നു. അന്വേഷണ സംഘത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സി.കെബഷീര്‍, എസ്.എന്‍.ഷീല, സിവില്‍ പോലീസ് ഓഫീസര്‍ സന്ധ്യ എന്നിവരും ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...