സ്‌കൂടറില്‍ കറങ്ങി നടന്ന് സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം ; 31 കാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പനമ്പിള്ളി നഗര്‍ ഭാഗത്ത് നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്ത സ്‌കൂടറില്‍ കറങ്ങി നടന്ന് സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുന്നതായി പരാതി. സംഭവത്തില്‍ ഇമ്മാനുവല്‍ സി കുര്യനെന്ന 31 കാരന്‍ പിടിയില്‍. സിറ്റി പോലീസ് കമിഷണറുടെ പ്രത്യേക അന്വേഷണ സംഘമായ ഷാഡോ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ ഇയാള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു. കടവന്ത്ര, പനമ്പിള്ളി നഗര്‍ മേഖലകളില്‍ കറങ്ങി നടന്ന് സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന ഇയാള്‍ക്കെതിരെ സൗത് പോലീസ് സ്റ്റേഷനില്‍ നാല് കേസുകളുണ്ട്. പരാതി വ്യാപകമായതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമിഷണര്‍ ഷാഡോ പോലീസിനെ ഇയാളെ പിടികൂടാനായി നിയോഗിക്കുകയായിരുന്നു.

രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും അതിക്രമം നടത്തുകയുമായിരുന്നു ഇയാളുടെ പതിവ് പരിപാടി. നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്ത സ്‌കൂടറില്‍ കറങ്ങി നടന്നാണ് ഇയാള്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്നത്. കുറച്ചു ദിവസമായി പനമ്പിള്ളി നഗര്‍ മേഖലയില്‍ പോലീസ് ഇയാള്‍ക്ക് വേണ്ടി പരിശോധന ശക്തമാക്കിയിരുന്നു. എന്നാല്‍ സ്‌കൂടറിന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ അതുവഴി ഇയാളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴും ഇയാള്‍ പതിവ് പരിപാടികള്‍ തുടര്‍ന്നു. ഒടുവില്‍ ഈ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായി അന്വേഷണം.

ഇതിനായി പനമ്പിള്ളി നഗര്‍ ഭാഗത്ത് നിന്നുള്ള 75 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് സംഘം ശേഖരിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ (ഐടിഎംഎസ്) ഉള്‍പെട്ട ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു. ലഭ്യമായ ദൃശ്യങ്ങള്‍ താരതമ്യം ചെയ്തുള്ള പരിശോധനയിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇന്‍ഫോ പാര്‍ക് ഭാഗത്ത് ഉള്‍പെടെ പലയിടങ്ങളിലും ഇയാള്‍ സ്‌കൂടറില്‍ കറങ്ങി നടന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. തുടര്‍ന്ന് മൂവാറ്റുപുഴയില്‍നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. മൂവാറ്റുപുഴയിലെ വാഹന ഷോറൂമില്‍ സര്‍വീസ് എന്‍ജിനീയറായി ജോലി ചെയ്യുകയാണ് ഇയാള്‍ എന്ന് പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...