മയക്കുമരുന്ന് കേസില്‍ എന്‍സിബിയുടെ പഞ്ച് സാക്ഷിയായിരുന്ന പ്രഭാകര്‍ സെയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : കോര്‍ഡെലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ എന്‍സിബിയുടെ പഞ്ച് സാക്ഷിയായിരുന്ന പ്രഭാകര്‍ സെയില്‍ മരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 36 വയസായിരുന്നു. ചമ്പൂരിലെ മഹുല്‍ ഏരിയയിലെ വീട്ടില്‍ വച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്ന് പ്രഭാകര്‍ സെയിലിന്റെ അഭിഭാഷകന്‍ തുഷാര്‍ ഖണ്ഡാരെ പറയുന്നു. പ്രഭാകര്‍ സെയിലിന്റെ മൃതദേഹം ഇന്ന് രാവിലെ 11 മണിക്ക് അന്ധേരിയിലെ വസതിയിലേക്ക് കൊണ്ടുപോകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസ് ആണ് കോര്‍ഡെലിയ ക്രൂയിസ് മയക്കുമരുന്ന് കേസ്.

കേസില്‍ ആര്യന്‍ ഖാന്‍ മനപൂര്‍വം അകപ്പെടുത്തിയതാണെന്ന ആരോപണങ്ങള്‍ ശരിവെച്ചു കൊണ്ടുള്ള പ്രഭാകര്‍ സെയിലിന്റെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ലഹരി പാര്‍ട്ടി കേസ് അന്വേഷിക്കുന്ന എന്‍സിബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു സമീര്‍ വാങ്കഡെയ്ക്കെതിരെ ആയിരുന്നു പ്രഭാകര്‍ സെയില്‍ കോഴ ആരോപണം ഉന്നയിച്ചത്. എന്‍സിബി പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും കേസ് ഒത്തുതീര്‍പ്പാക്കാന്‍ പണ ഇടപാട് നടന്നതായുമാണ് പ്രഭാകര്‍ സെയില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ആരോപണങ്ങള്‍ സമീര്‍ വാങ്കഡെ അന്ന് തന്നെ നിഷേധിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...

ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

0
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ...

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

0
മലപ്പുറം: പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. മലപ്പുറം വാഴയൂർ പഞ്ചായത്തിലാണ്...

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....