കൊലക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : കൊലക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പഞ്ചായത്ത് അംഗത്തെ സംസ്ഥാന ഇലക്ഷന്‍ കമ്മിഷന്‍ താല്‍ക്കാലികമായി അയോഗ്യനാക്കി. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട കുമ്പള പഞ്ചായത്ത് 14ാം വാര്‍ഡ് അംഗം എസ്.കൊഗ്ഗുവിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ തീരുമാനം വരുന്നതു വരെ അയോഗ്യത തുടരും. സിപിഎം കുമ്പള ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് കൊഗ്ഗു. 1998 ഒക്ടോബര്‍ 9ന് ബിഎംഎസ് പ്രവര്‍ത്തകന്‍ വിനുവിനെ (19) കൊലപ്പെടുത്തിയ കേസില്‍ കൊഗ്ഗുവിനു ജില്ലാ സെഷന്‍സ് കോടതി ഏഴ് വര്‍ഷം കഠിനതടവു വിധിച്ചിരുന്നു. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി വിധി കാത്തിരിക്കെ ആയിരുന്നു കൊഗ്ഗു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചത്. അപ്പീലില്‍ ഡിസംബര്‍ 20ന് വിധി പറഞ്ഞപ്പോള്‍ ഹൈക്കോടതി 4 വര്‍ഷം കഠിന തടവായി ചുരുക്കിയെങ്കിലും ശിക്ഷ റദ്ദാക്കിയില്ല.

കോടതി വിധി നിലനില്‍ക്കെ കൊഗ്ഗു പഞ്ചായത്ത് അംഗത്വം തുടരുന്നത് സംബന്ധിച്ച്‌ പഞ്ചായത്ത് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി കുറ്റവിമുക്തനായി അംഗത്വം തുടരാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അയോഗ്യത ഉത്തരവ് ഇറക്കിയത്. കുമ്പളയിലെ തിയറ്ററില്‍ വിനു സിനിമ കണ്ടുകൊണ്ടിരിക്കെ പിന്നില്‍ നിന്നു ചുമലില്‍ കാലെടുത്തു വച്ചതിന്റെ പേരിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സിനിമ കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെ കൊലപ്പെടുത്തിയെന്നാണു കേസ്. ശാന്തിപ്പള്ളം ബട്ടംപാടി ഹൗസില്‍ എസ്.കൊഗ്ഗു (45) ഉള്‍പ്പെടെ മൂന്ന് പേരാണു കേസില്‍ പ്രതികള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...