വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി : യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്‌ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ചാത്തന്നൂര്‍ മാമ്പുഴ കാടന്‍വിളപ്പുറം നാസിം മന്‍സിലില്‍ നാസിം(27) ആണ് അറസ്റ്റിലായത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ നാസിം, ഇക്കാര്യം മറച്ചുവെച്ചാണ് യുവതിയുമായി അടുത്തത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്‌ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുവന്ന് ചവറയില്‍ ഒരു ക്ഷേത്രത്തിന് മുന്നില്‍വെച്ച്‌ മാലയിടുകയും പിന്നീട് കല്ലുവാതുക്കലില്‍ വാടക വീടെടുത്ത് താമസിക്കുകയുമായിരുന്നു.

  1. യുവതി ഗര്‍ഭിണായാണെന്ന് അറിഞ്ഞതോടെ നാസിം അവരെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. എല്ലാ ദിവസവും മര്‍ദ്ദനം തുടര്‍ന്നതോടെ യുവതി അവശയായി. കഴിഞ്ഞ ദിവസം നാസിം യുവതിയുടെ അടിവയറ്റില്‍ ചവിട്ടിയതോടെ രക്തസ്രാവവും ഗര്‍ഭഛിദ്രവും ഉണ്ടായി. ഗുരുതരാവസ്ഥയിലായ യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് യുവതിയുടെ വീട്ടുകാര്‍ പാരിപ്പള്ളി പോലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഇന്‍സ്പെക്ടര്‍ എ അല്‍ ജബ്ബാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ചാത്തന്നൂരില്‍ നിന്ന് പിടികൂടുകയായിരുന്നു.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...