സ്ത്രീകളുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് ഐഡിയുണ്ടാക്കി അശ്ലീല സന്ദേശം അയച്ച യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ: സ്ത്രീകളുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് ഐഡിയുണ്ടാക്കി യുവാക്കളുമായി ചാറ്റു ചെയ്യുകയും അശ്ലീല സന്ദേശം അയക്കുകയും ചെയ്തുവന്ന യുവാവിനെ ഹില്‍പാലസ് പോലീസ് പിടികൂടി. ചോറ്റാനിക്കര മഞ്ചക്കാട് ഭാഗത്ത് പുല്ലേതുണ്ടി വീട്ടില്‍ സരൂപ് (24) ആണ് അറസ്റ്റിലായത്. എം.എസ്.സി സൈക്കോളജിക്ക് പഠിക്കുന്ന സരൂപ് തന്റെ പരിചയത്തിലുളള സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ കൈക്കലാക്കി വ്യാജ എഫ്.ബി ഐഡിയുണ്ടാക്കി യുവാക്കളുമായി ചാറ്റ് ചെയ്യുകയും മെസഞ്ചറില്‍ സ്ത്രീകളുടെ ശബ്ദത്തില്‍ സംസാരിക്കുകയുമായിരുന്നു.

ചോറ്റാനിക്കര സ്വദേശിനിയായ ഒരു യുവതിയുടെ പേരില്‍ വ്യാജ എഫ്.ബി അക്കൗണ്ട് തുടങ്ങിയ പ്രതി യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനെത്തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. അസ്വഭാവികമായ രീതിയില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ പലരും പെരുമാറാന്‍ തുടങ്ങിയതോടെ യുവതി ഭര്‍ത്താവിനോട് വിവരം പറയുകയായിരുന്നു. പോലീസിലറിയിച്ചതിനെ തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷണത്തിലൂടെ സരൂപിനെ തന്ത്രപരമായി കുടുക്കുകയായിരുന്നു. പോലീസ് പിന്നാലെയുണ്ടെന്നു മനസിലാക്കിയ പ്രതി സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി ലൈവില്‍ വന്ന് മാപ്പു പറഞ്ഞ് രക്ഷപ്പെടാനും ശ്രമിച്ചിരുന്നു.

ഇയാളില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിരവധി യുവതികളുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളും വാട്സ് ആപ് സന്ദേശങ്ങളും സ്ത്രീകളുടെ ശബ്ദത്തില്‍ സംസാരിക്കുന്നതിനുളള നിരവധി ആപ്പുകളും കണ്ടെടുത്തു. പ്രതിയുടെ ഫോണ്‍ കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേയ്ക്ക് അയയ്ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വി. ഗോപകുമാര്‍ പറഞ്ഞു. എസ്.ഐമാരായ പ്രദീപ് എം.രാജന്‍. വി.പി.എം ഷെമീര്‍, എ.എസ്.ഐമാരായ രാജീവ്നാഥ്, എം. ജി സന്തോഷ്, സതീഷ് കുമാര്‍, എസ്.സി.പി.ഒ ശ്യാം.ആര്‍ മേനോന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...