ഫാർമസി സ്​റ്റോറിൽ നിന്ന്​ മയക്കുമരുന്നുകൾ മോഷ്​ടിച്ചു ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസി സ്​റ്റോര്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി മയക്കുമരുന്ന് ആംപ്യൂളുകള്‍ മോഷ്​ടിച്ച പ്രതിയെ പോലീസ് പിടികൂടി. കൊല്ലം മാമുട്ടിക്കടവ് നേതാജി നഗര്‍ കടിയന്‍ പള്ളിവിള രാജേഷ് ഭവനില്‍ രാഹുല്‍ (23) നെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്​റ്റ്​ ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചയാണ് മോഷണം.

18ാം വാര്‍ഡിന് സമീപമുള്ള ഫാര്‍മസി സ്​റ്റോറിന്റെ വാതില്‍ പൂട്ട് പൊളിച്ച്‌ കടന്ന പ്രതി, സ്​റ്റോറിനുള്ളിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഗുരുതര രോഗം ബാധിച്ചവര്‍ക്ക്​ കൊടുക്കുന്ന മയക്കുമരുന്ന് ഇനത്തില്‍പെട്ട ലോറാസെപ്പാം എന്ന മരുന്നിന്റെ 140 ആംപ്യൂളുകള്‍ മോഷ്​ടിച്ചെടുക്കുകയായിരുന്നു. രാവിലെ ഫാര്‍മസിയിലെത്തിയ ജീവനക്കാരാണ് ആംപ്യൂളുകള്‍ മോഷണം പോയ വിവരം അറിഞ്ഞത്.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്​റ്റര്‍ ചെയ്ത പോലീസ്, സ്ഥിരം ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മെഡിക്കല്‍ കോളേജ് എസ്.എച്ച്‌.ഒ പി. ഹരിലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ പ്രശാന്ത്, എ.എസ്.ഐ സാദത്ത്, എസ്.സി.പി.ഒ മാരായ രഞ്ജിത്ത്, അബ്​ദുല്‍ ജവാദ്, സി.പി.ഒ മാരായ ബിമല്‍ മിത്ര, അഭിലാഷ്, ബിനു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുകാരൻ മരിച്ചു

0
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളിക്ക് സമീപം...

മനൻ കുമാർ മിശ്രയുടെ ബാർ കൗൺസിൽ ചെയർമാൻ പദവിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി;...

0
ഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായി മനൻ കുമാർ മിശ്ര...

സിപിഎം തിരഞ്ഞെടുപ്പിൽ തോൽക്കാനിടയായ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

0
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പാർട്ടിക്കുള്ളിലെ വീഴ്ചകളും കാരണമായെന്ന് തുറന്നുപറഞ്ഞ്...

ഇനി മാനസിക ആരോഗ്യകേന്ദ്രങ്ങള്‍ ഇല്ല ; പകരം ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

0
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരിലാകും...