തൃശൂര്‍ : തോക്കുമായി ബസില്‍ യാത്ര ചെയ്ത യുവാവ് പിടിയില്‍. തൃശൂര്‍ കുന്നകുളത്താണ് സംഭവം. ആര്‍ത്താറ്റ് മുല്ലയ്‌ക്കല്‍ ആഘോഷ് ആണ് കസ്റ്റഡിയിലായത്. അപകടകരമല്ലാത്ത എയര്‍പിസ്റ്റളാണിതെന്ന് പ്രാഥമിക പരിശോധനയില്‍ തിരിച്ചറിഞ്ഞു.
തോക്കുമായി ഒരാള്‍ ബസില്‍ യാത്ര ചെയ്യുന്നതായ വിവരം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. എറണാകുളത്ത് നിന്നും വാങ്ങിയ തോക്കാണെന്നാണ് ഇയാളുടെ മൊഴി.
വിദേശത്ത് ജോലിയിലായിരുന്ന ഇയാള്‍ നാട്ടിലെത്തി സൂപ്പര്‍ മാര്‍ക്കറ്റ് ബിസിനസ് ചെയ്യുകയാണ്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കേസെടുക്കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.