പിടിയാനയുടെ കൊമ്പുകളും പല്ലും വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : പിടിയാനയുടെ കൊമ്പുകളും പല്ലും വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വാണിയമ്പാറ സ്വദേശികളായ മണിയന്‍ കിണര്‍ കോളനിയില്‍ താമസിക്കുന്ന വിനീഷ്, മനോജ് എന്നിവരാണ് പിടിയിലായത്. ചെരിഞ്ഞ പിടിയാനയുടെ കൊമ്പുകളും പല്ലുകളും എടുത്തതിനാണ് കേസ്. മുഖ്യപ്രതിയായ വിനീഷ് മാമ്പാറ ഭാഗത്തെ കാട്ടില്‍ നിന്നും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് ചെരിഞ്ഞ ആനയെ കണ്ടത്. തുടര്‍ന്ന് അതിന്റെ രണ്ട് കൊമ്പുകളും ഒരു പല്ലും എടുത്ത് വീട്ടില്‍ സൂക്ഷിച്ചു. രണ്ടാം പ്രതിയായ സുഹൃത്ത് മനോജ് വില്‍പനക്ക് കൂട്ടുനിന്നു.

ചെരിഞ്ഞ പിടിയാനയുടെ പല്ലും കൊമ്പുകളും മോഷണം പോയതില്‍ വനംവകുപ്പ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്തനായിരുന്നില്ല. ഇതിനിടെ വിവരമറിഞ്ഞ പ്രതികള്‍ പിടിയിലാകുമെന്നുറപ്പായതോടെ കൊമ്പുകളും പല്ലും പീച്ചി റിസര്‍വോയറിലേക്ക് വലിച്ചെറിയുകയായിരുന്നു. വനംവകുപ്പ് പിടികൂടിയതോടെ കൊമ്പും പല്ലും വിറ്റതായി പറഞ്ഞു. അന്വേഷണ സംഘത്തിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ കൊമ്പുകളും പല്ലും ഡാമിലേക്ക് വലിച്ചെറിഞ്ഞെന്ന് പ്രതികള്‍ മൊഴി നല്‍കി. ഡാമില്‍ നടത്തിയ തിരച്ചിലില്‍ കൊമ്പുകളും പല്ലും കണ്ടെടുക്കുകയായിരുന്നു. പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം പ്രഭുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്

0
പത്തനംതിട്ട : ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന...

വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഎം

0
തിരുവനന്തപുരം: വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ്...

ജഗന്നാഥ രഥയാത്രയ്ക്കിടെ നൂറോളം പേർക്ക് പരിക്ക്

0
പൂരി: ഒഡിഷയിലെ പുരിയിൽ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും...

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു. പോലീസുകാർ...