വനിതാ ട്രാഫിക് വാര്‍ഡന് നേരെ ആക്രമണം യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വലിയതുറ : ഗര്‍ഭിണിയേയും അമ്മയേയും തടഞ്ഞുവച്ച്‌ ആക്രമിച്ചത് തടയാനെത്തിയ വനിതാ ട്രാഫിക് വാര്‍ഡന് നേരെ ആക്രമണം. ശംഖുമുഖത്തെ ട്രാഫിക് വാര്‍ഡനായ ദിവ്യയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരെ ബൈക്കിടിച്ച്‌ പരിക്കേല്‍പ്പിക്കാന്‍ നോക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ശംഖുമുഖം രാജീവ് നഗര്‍ ട്രിനിറ്റി ഹൗസില്‍ ആന്റണിയെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വലിയവേളി സ്വദേശിനിയായ ഷാലറ്റും മകളായ ലിബിതയും ശംഖുമുഖത്ത് എത്തിയിരുന്നു. ഇവിടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ ഇവരുടെ കാര്‍ ആന്റണിയുടെ ബൈക്കില്‍ തട്ടിയെന്നാരോപിച്ചാണ് ഷാലറ്റിനേയും ലിബിതയേയും അസഭ്യം പറയുകയും ആക്രമിക്കാനും ശ്രമിച്ചത്.

ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവ്യ ഓടിയെത്തി കയ്യേറ്റം തടഞ്ഞു. ഇതില്‍ പ്രകോപിതനായ ആന്റണി ദിവ്യയുടെ കാലില്‍ ബൈക്കിടിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആന്റണിയെ അറസ്റ്റ് ചെയ്തത്. ബലപ്രയോഗത്തിലൂടെയാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി. വലിയതുറ, തുമ്പ, വട്ടിയൂര്‍ക്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...