കിറ്റെക്സില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായ‌േക്കും

For full experience, Download our mobile application:
Get it on Google Play

കിഴക്കമ്പലം : കിറ്റെക്സില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായ‌േക്കും. അറസ്റ്റിലായ 164 പേര്‍ക്കുപുറമേ കൂടുതല്‍ പ്രതികളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. 300ഓളം പേര്‍ പ്രതികളാകുമെന്നാണ് സൂചന. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച്‌ വിശദമായ അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. പെരുമ്പാവൂര്‍ എ.എസ്.പി. അനുജ് പലിവാലിന്റെ നേതൃത്വത്തില്‍ 19 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. മണിപ്പൂര്‍, ജാര്‍ഖണ്ഡ്, അസം സംസ്ഥാനങ്ങളിലുളളവരാണ് റിമാന്‍ഡിലുളള ഭൂരിഭാഗം പേരും. ഇവരുടെ മേല്‍വിലാസവും മറ്റ് വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്.

പോലീസിനു നേരെ അക്രമമുണ്ടായ സാഹചര്യം, സംഘര്‍ഷത്തിലേക്ക് നയിച്ച വിഷയം എന്നിവയില്‍ വിശദമായ അന്വേഷണം നടത്തും. അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണുകളില്‍ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാകും കൂടുതല്‍ അറസ്റ്റുണ്ടാവുക. ഇവരുടെ ലഹരി ഉപയോഗം സംബന്ധിച്ചും അന്വേഷണം നടത്തും. കിറ്റെക്സില്‍ ക്രിസ്മസ് രാത്രിയിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസുകാരാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ എട്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...