യുവതിയെ ആക്രമിച്ച് മോഷണം നടത്തിയയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂര്‍ : യുവതിയെ ആക്രമിച്ച ശേഷം മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. അയത്തില്‍ കല്ലിനുമേല്‍ വീട്ടില്‍ ജിനേഷ് ബാബു (36) ആണ് പിടിയിലായത്. വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് ഷാള്‍ യുവതിയുടെ കഴുത്തില്‍ മുറുക്കി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു മോഷണം. നിലവിളി കേട്ടെത്തിയ യുവതിയുടെ അച്ഛന്‍ കൈ തട്ടിമാറ്റി രക്ഷപ്പെടുത്തി.

മുറിയിലെ അലമാരയില്‍ നിന്നും 33000 രൂപയും അപഹരിച്ചാണ് യുവാവ് കടന്ന് കളഞ്ഞത്. ചാത്തന്നൂര്‍ എ.സി.പി ഗോപകുമാറിന്‍റെ നിര്‍ദ്ദേശാനുസരണം എസ്.ഐമാരായ ആശ ബി. രേഖ, സലിംകുമാര്‍, എ.എസ്.ഐ രാജേഷ്, സി.പി.ഒമാരായ മുഹമ്മദ് ഹുസൈന്‍, അനില്‍കുമാര്‍, ബിനു, ജയിനമ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...