കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട ; 91 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രഹസ്യമായി വിമാനത്താവളത്തിന് പുറത്ത് കടത്താന്‍ ശ്രമിച്ച 91 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി റിയാസ് മോനാണ് പിടിയിലായത്. വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയ്‌ക്ക് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ഇയാളെ പിടികൂടിയത്. മ്യൂസിക് സിസ്റ്റത്തില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം പുറത്തിറങ്ങിയ റിയാസ്‌മോനെ കണ്ട പോലീസിന് സംശയം തോന്നിയിരുന്നു. ഇതേ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത് പരിശോധിക്കുകയായിരുന്നു. മ്യൂസിക് പ്ലെയറിന്റെ ബാറ്ററി കേസിനകത്ത് ബാറുകളായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ജിദ്ദയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്. കള്ളക്കടത്തിനായി സ്വര്‍ണക്കടത്ത് സംഘങ്ങള്‍ പുതു വഴികള്‍ തേടുകയാണ്. പ്രധാനമായും മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സംഘങ്ങള്‍ സ്വര്‍ണം കടത്താറുള്ളത്. എന്നാല്‍ ഇത് സ്ഥിരമായി പിടിക്കപ്പെടുന്ന സാഹചര്യത്തിലാണ് വസ്തുക്കളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....