ബൈക്കില്‍ രണ്ടരകിലോ കഞ്ചാവുമായെത്തിയ യുവാവിനെ എക്സൈസ് അറസ്റ്റുചെയ്തു

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : ബൈക്കില്‍ രണ്ടരകിലോ കഞ്ചാവുമായെത്തിയ യുവാവിനെ എക്സൈസ് അറസ്റ്റുചെയ്തു. ആലുവ എടത്തലസ്വദേശി എട്ടാടന്‍ വീട്ടില്‍ മമ്മുവെന്ന് വിളിക്കുന്ന ഷാനവാസാണ് (31) പിടിയിലായത്. കോതമംഗലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജോസ്‌ പ്രതാപിന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തങ്കളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് പ്രതി പിടിയിലായത്. അടിമാലി സ്വദേശിക്ക് കൈമാറാനായി കൊണ്ടുവന്നതാണ് കഞ്ചാവ്. ഇയാള്‍ എക്സൈസിനെക്കണ്ട് രക്ഷപ്പെടുകയായിരുന്നു.

എക്സൈസ് പറയുന്നത്: കുറച്ചു ദിവസങ്ങളായി കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമായി 40 കിലോയോളം കഞ്ചാവാണ് ഷാനവാസ് വിറ്റഴിച്ചത്. കിലോക്കണക്കിന് കഞ്ചാവ് കാക്കനാടുനിന്ന് കൊണ്ടുവന്നായിരുന്നു വില്പന. കൈയില്‍ മയക്കുമരുന്ന് ഗുളികകളും ഉണ്ടായിരുന്നു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.പ്രതാപ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എ. നിയാസ്, എ.ഇ സിദ്ധിഖ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.കെ അനൂപ്, പി.വി ബിജു, കെ.സി എല്‍ദോ, പി.ഇ ഉമ്മര്‍, വി.എസ് സുനില്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....