12 ഗ്രാം ​ഹെ​റോ​യി​നു​മാ​യി പാ​യി​പ്പാ​ട്ട് ഒ​രാ​ള്‍ പി​ടി​യി​ലാ​യി

For full experience, Download our mobile application:
Get it on Google Play

ച​ങ്ങ​നാ​ശ്ശേ​രി : 12 ഗ്രാം ​ഹെ​റോ​യി​നു​മാ​യി പാ​യി​പ്പാ​ട്ട് ഒ​രാ​ള്‍ പി​ടി​യി​ലാ​യി. വെ​സ്​​റ്റ്​ ബം​ഗാ​ള്‍ സ്വ​ദേ​ശി മോ​സ​റി​ക് കൗ​ണ്‍ അ​ലാ​മി​നെ​യാ​ണ് (32) തൃ​ക്കൊ​ടി​ത്താ​നം പോലീ​സ് പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് പാ​യി​പ്പാ​ടി​ന​ടു​ത്തു​ള്ള മു​ണ്ടു​കോ​ട്ട വെ​യി​റ്റി​ങ്​ ഷെ​ഡി​ല്‍നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഒ​രാ​ള്‍ മ​യ​ക്കു​മ​രു​ന്നു​മാ​യി വെ​യി​റ്റി​ങ്​ ഷെ​ഡി​ല്‍ ഇ​രി​ക്കു​ന്ന​താ​യി നാ​ര്‍​കോ​ട്ടി​ക് വി​ഭാ​ഗ​ത്തി​ന്​ ല​ഭി​ച്ച ഫോ​ണ്‍ സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൃ​ക്കൊ​ടി​ത്താ​നം എ​സ്‌.​ഐ അ​ഖി​ല്‍ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ത​ട​ഞ്ഞു​നി​ര്‍ത്തി.

ദേ​ഹ​പ​രി​ശോ​ധ​ന​ക്ക് ഗ​സ​റ്റ​ഡ് റാ​ങ്കു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ വാ​ക​ത്താ​നം സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ സ​ഞ്ജി​ത് ഖാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ര​ണ്ട് പ്ലാ​സ്​​റ്റി​ക് കൂ​ടു​ക​ളി​ലാ​യി പാ​ന്‍​റ്​​സി​ന്‍റെ പോ​ക്ക​റ്റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഹെ​റോ​യി​ന്‍ ക​ണ്ടെ​ടു​ത്ത​ത്. തൃ​ക്കൊ​ടി​ത്താ​നം എ​സ്.​എ​ച്ച്‌.​ഒ ഇ. ​അ​ജീ​ബി​നാ​ണ് കേ​സ​ന്വേ​ഷ​ണ ചു​മ​ത​ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...