അടൂരിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അടൂർ : അടൂരിൽ 2 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ക്രിസ്മസ്–പുതുവത്സര സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട് എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ അടൂരിൽ 2 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പത്തനംതിട്ട മുണ്ടുകോട്ടക്കൽ ഉഴത്തിൽതടത്തിൽ കെ. ബിജുവാണ് (30) അറസ്റ്റിലായത്. പാലക്കാട്ടു നിന്ന് കഞ്ചാവുമായി അടൂർ വഴി പത്തനംതിട്ടയിലേക്ക് പോകാനായി അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് തിരുവനന്തപുരം എക്സൈസ് കമ്മിഷണർ സ്ക്വാഡിന്റെയും പത്തനംതിട്ട എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെയും പിടിയിലായത്.

ഇന്നലെ വൈകീട്ട് 4നാണ് അറസ്റ്റ്. പരിശോധന നടത്തിവരവെ കായംകുളം ബസിൽ അടൂർ സ്റ്റാൻഡിലിറങ്ങിയ ബിജുവിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്ന് കഞ്ചാവ് ലഭിച്ചത്. ചെറിയ പൊതികളിലാക്കി ഒരു പൊതിക്ക് 500 രൂപ വെച്ചാണ് ഇയാൾ വിൽപന നടത്തുന്നതെന്നാണ് വിവരം ലഭിച്ചത്. കമ്മീഷണർ എക്സൈസ് സ്ക്വാഡിൽപ്പെട്ട ഇൻസ്പെക്ടർ വൈശാഖ് പിള്ള, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്, അസീസ്, പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ എൽ. ഷിജു, സിവിൽ എക്സൈസ് ഓഫീസർമാരായ വിമൽകുമാർ, രാജേഷ്, ബിനീഷ് പ്രഭാകർ, ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...