മലപ്പുറം : ഭാര്യയെ ശല്യം ചെയ്തതിന് പോലീസില്‍ പരാതി നല്‍കിയ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കാളികാവ് സ്വദേശി ഹാഷിമിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പോലീസ് അനാസ്ഥയാരോപിച്ച് സി.പി.എം എരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വണ്ടൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. വണ്ടൂരില്‍ വ്യവസായ സ്ഥാപനം നടത്തുന്ന കാളികാവ് സ്വദേശിനിയായ യുവതിയെ വണ്ടൂര്‍ സ്വദേശിയായ യുവാവ് സ്ഥിരമായി ശല്യം ചെയ്തതോടെയാണ് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്. ഇതില്‍ പ്രകോപിതനായ യുവാവ് സംഘമായെത്തി പരാതിക്കാരനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഹാഷിം നല്‍കിയ പരാതിയില്‍ പോലീസ് കൃത്യമായി നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് സി.പി.എം എരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വണ്ടൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്. അക്രമികളേ ഉടന്‍ പിടികൂടുമെന്ന് ഡി.വൈ.എസ്.പി ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ പോലീസ് കെസേടുത്തു അന്വേഷണം ആരംഭിച്ചു.
ഭാര്യയെ ശല്യം ചെയ്തതിന് പോലീസില്‍ പരാതി നല്‍കിയ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു
RECENT NEWS
Advertisment