സിപിഎം നിര്‍മ്മിച്ചു നല്‍കുന്ന വീടിന് വേണ്ടി പിരിവു നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

മങ്കൊമ്പ് : സിപിഎം നിര്‍മ്മിച്ചു നല്‍കുന്ന വീടിന് വേണ്ടി പിരിവുനല്‍കാന്‍ വിസമ്മതിച്ച യുവാവിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിച്ചതായി പരാതി. ചമ്പക്കുളം ഗ്രാമപ്പഞ്ചായത്ത് തെക്കേക്കര പനത്തറ വീട്ടില്‍ തോമസുകുട്ടി ആന്റണി(31)യാണ് പുളിങ്കുന്ന് പോലീസില്‍ പരാതി നല്‍കിയത്. ചമ്പക്കുളത്തു സിപിഎം നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ ചെലവിലേക്കാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അരുണ്‍കുമാര്‍ സഹപാഠിയായിരുന്ന യുവാവിനോടു പിരിവ് ആവശ്യപ്പെട്ടത്.

എന്നാല്‍ തുക നല്‍കാതിരിക്കുകയും ഫോണെടുക്കാതിരിക്കുകയും ചെയ്തതോടെ മറ്റൊരാളുടെ ഫോണില്‍നിന്നു വിളിച്ച്‌ 5000 രൂപ ആവശ്യപ്പെട്ടു. ഇത്രയും തുക നല്‍കാനാകില്ലെന്നു പറഞ്ഞതോടെ ഭീഷണിപ്പെടുത്തുകയും വ്യാഴാഴ്ച രാത്രി എട്ടോടെ പതിനേഴോളം പേര്‍ വരുന്ന സിപിഎം സംഘം വീട്ടിലെത്തി യുവാവിനെ ആക്രമിക്കുകയും അസഭ്യം പറയുകയായിരുന്നുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തതായി പുളിങ്കുന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...