സഹപാഠിയെ ശല്ല്യം ചെയ്തത് എതിര്‍ത്ത യുവാവിന് കുത്തേറ്റു ; നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ഇരിങ്ങാലക്കുടയില്‍ പട്ടാപകല്‍ നടുറോഡില്‍ യുവാവിന് കുത്തേറ്റു. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. സഹപാഠിയെ ശല്ല്യം ചെയ്തത് എതിര്‍ത്തതിനാണ് യുവാവിന് കുത്തേറ്റത്. ജ്യോതിസ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് ശല്ല്യപ്പെടുത്തുകയായിരുന്നു. സഹപാഠിയായ ചേലൂര്‍ സ്വദേശി ടെല്‍സന്‍ ഇത് ചോദ്യംചെയ്തു. തുടര്‍ന്ന് പ്രകോപിതരായ ബൈക്കിലുണ്ടായിരുന്ന രണ്ടുപേര്‍ യുവാവിനെ കുത്തുകയായിരുന്നു. ആലുവ സ്വദേശി രാഹുല്‍, കാറളം സ്വദേശി ഷഹീര്‍ എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്.

സംഭവത്തിന് പിന്നാലെ രണ്ടുപേരും ബൈക്കില്‍ അതിവേഗം കടന്നുകളയാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരുടെ ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്‌ അപകടമുണ്ടായി. ഈ സമയം നാട്ടുകാര്‍ പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

തെരഞ്ഞെടുപ്പിൽ പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ വിലയിരുത്തൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന്...